Posted On
date_range Updated On
date_range തൃശ്ശൂര്‍, പാലക്കാട് ജില്ലകളിൽനിന്നും ബൈക്കുകൾ മോഷ്ടിച്ച സംഘം പിടിയിൽ
കൂറ്റനാട്: വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളിലായി നിരവധി ബൈക്കുകൾ മോഷ്ടിച്ച സംഘം പിടിയിലായി. തൃശ്ശൂര്‍ വരവൂര്‍ സ്വദേശി ഉമ്മര്‍ (40), മുള്ളൂര്‍ക്കര സ്വദേശി അബ്ദുൽ ഗഫൂര്‍ (30) എന്നിവരാണ് അറസ്റ്റിലായത്.
വഴിയോരങ്ങളിലും മറ്റും കാണപ്പെടുന്ന വാഹനങ്ങള്‍ മോഷ്ടിക്കുകയാണ് പതിവ്. തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ വാഹനമോഷണം നടത്തിയിട്ടുണ്ടന്ന് പ്രതികള്‍ സമ്മതിച്ചതായി സി.ഐ സതീഷ് പറഞ്ഞു.
ചാലിശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ടി ഓട്ടോ മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണ് ചാലിശ്ശേരി സി.ഐ സതീഷ് കുമാറും സംഘവും ഇവരെ പിടികൂടിയത്. എസ്.ഐമാരായ റിഷിപ്രസാദ്, റഷീദലി, എ.എസ്.ഐ റാഷീദ് എന്നിവരടക്കം ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.