Posted On
date_range Updated On
date_range പനി ബാധിച്ച് രണ്ടര വയസുകാരി മരിച്ചു
ആമ്പല്ലൂർ (തൃശൂർ): പനി ബാധിച്ച് രണ്ടര വയസുകാരി ഊട്ടിയിൽവെച്ച് മരിച്ചു. പുതുക്കാട് കണ്ണമ്പത്തൂർ കമ്മ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന മഠത്തിൽ വീട്ടിൽ അതുൽ, അപർണ്ണ ദമ്പതികളുടെ ഏക മകൾ ഋതിക ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഇവർ ഊട്ടിയിലേക്ക് വിനോദയാത്ര പോയതായിരുന്നു. രാവിലെ ഊട്ടിയിലെ ഹോട്ടൽ മുറിയിൽ വെച്ച് അബോധാവസ്ഥയിലായ നിലയിൽ കണ്ട കുട്ടിയെ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പനി ബാധിച്ചാണ് മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതർ നൽകിയ പ്രാഥമിക വിവരം. മൃതദേഹം ഉച്ചതിരിഞ്ഞ് വീട്ടിലെത്തിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ വടൂക്കര ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.