ട്വൻറി20: പഞ്ചായത്ത്​ സെക്രട്ടറിമാരെ മാറ്റിയേക്കും

കിഴക്കമ്പലം: ട്വൻറി20 ഭരിക്കുന്ന വിവിധ പഞ്ചായത്തുകളിലെ സെക്രട്ടറിമാരെ സർക്കാർ മാറ്റിയേക്കും. ട്വൻറി20ക്ക് അനൂകൂലമായി നിൽക്കുന്ന സെക്രട്ടറിമാരെ മാറ്റാനാണ് നീക്കംനടക്കുന്നത്. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ നാല് പഞ്ചായത്തിലാണ് ട്വൻറി20 ഭരിക്കുന്നത്. 2015ല്‍ കിഴക്കമ്പലം പഞ്ചായത്തിലായിരുന്നു ഭരണം പിടിച്ചെടുത്തത്.

ഇക്കുറി കുന്നത്തുനാട്, മഴുവന്നൂര്‍, ഐക്കരനാട്, പഞ്ചായത്തുകളില്‍കൂടി ഇടതു-വലത​ു മുന്നണികളെ പരാജയപ്പെടുത്തി ഭരണംപിടിച്ചു. കൂടാതെ വരുന്ന നിയമസഭ തെരഞ്ഞടുപ്പില്‍ ഉള്‍പ്പെടെ വിവിധ മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സി.പി.എമ്മി​െൻറ മുഖപത്രം തുടര്‍ച്ചയായി കി​െറ്റക്‌സ് മലിനീകരണത്തിനെതിരെ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.