കൊച്ചി: കൂടത്തായി കൊലപാതക പരമ്പര പശ്ചാത്തലമാക്കി ടി.വി സീരിയൽ സംപ്രേഷണം ചെയ്യുന്നത് ഹൈകോടതി സ്റ്റേ ചെയ്തു. രണ്ടാഴ്ചത്തേക്കാണ് സീരിയൽ സ്റ്റേ ചെയ്തത്. കൂടത്തായി സംഭവം സിനിമയും സീരിയ ലുമാക്കുന്നതിനെതിരെ കേസിലെ സാക്ഷി സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.
കൂടത്തായിയിൽ ജോളിയെന്ന യുവതി ഭർത്താവിനെയും ബന്ധുക്കളെയും വിഷം ന ൽകി കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് കോടഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യ സാക്ഷിയും കൂടത്തായി സ്വദേശിയുമായ ബാവ എന്ന മുഹമ്മദാണ് ഹരജി നൽകിയത്.
കൊലപാതക പരമ്പര ആസ്പദമാക്കി സീരിയൽ പ്രദർശിപ്പിക്കാൻ തുടങ്ങിയെന്നും ഇതേ വിഷയത്തിൽ രണ്ട് സിനിമകൾ കൂടി ഒരുങ്ങുന്നുണ്ടെന്നും അന്വേഷണത്തെ ബാധിക്കുന്ന തരത്തിൽ സീരിയൽ സംപ്രേഷണം ചെയ്യുന്നത് കോടതിയലക്ഷ്യമാണെന്നും ബാവ ഹരജിയിൽ ചൂണ്ടിക്കാട്ടി. ഇപ്പോൾ ഇത്തരത്തിൽ സീരിയൽ സംപ്രേക്ഷണം ചെയ്യുന്നത് കേസിലെ സാക്ഷികളായ തനിക്കും തെൻറ മാതാവിനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കേസിലെ മറ്റ് സാക്ഷികളിൽ പല രീതിയിലും സീരിയൽ സ്വാധീനം ചെലുത്തിയേക്കുമെന്നും കേസുമായി ബന്ധപ്പെട്ട അന്വേഷണം ശരിയാംവിധം നടക്കുന്നതിൽ സീരിയൽ ദോഷകരമായി ബാധിക്കുമെന്നും ഹരജിക്കാരൻ ആരോപിച്ചു.
പ്രോസിക്യൂഷനും കോടതിയിൽ ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. മൂന്ന് കേസിൽ ഇനിയും അന്വേഷണം പൂർത്തീകരിക്കാനുണ്ട്. കേസുകളിൽ പലതിലും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. പ്രോസിക്യൂഷേൻറയും പ്രതികളുടേയും അവകാശങ്ങളെ ഹനിക്കുന്ന തരത്തിലാണ് സീരിയലിെൻറ സംപ്രേഷണമെന്നും സീരിയലിന് യാഥാർഥ്യവുമായി ബന്ധമില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തുടർന്നാണ് കോടതി സീരിയൽ സംപ്രേക്ഷണം ചെയ്യുന്നതിന് സ്റ്റേ ചെയ്തത്.
സംസ്ഥാന സർക്കാർ, ഡി.ജി.പി, ഫ്ലവേഴ്സ് ടി.വി, ചലച്ചിത്ര നിർമാതാക്കളായ ആൻറണി പെരുമ്പാവൂർ, ഡിനി ഡാനിയൽ തുടങ്ങിയവർക്കെതിരെയാണ് ഹരജി നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.