Posted On
date_range Updated On
date_range ടി.വി. രാജേഷ് എം.എൽ.എയും പി.എ മുഹമ്മദ് റിയാസും റിമാൻഡിൽ
കോഴിക്കോട്: എയർ ഇന്ത്യ ഓഫിസ് ആക്രമണ കേസിൽ ടി.വി. രാജേഷ് എം.എൽ.എയെയും പി.എ മുഹമ്മദ് റിയാസിനെയും കോടതി റിമാൻഡ് ചെയ്തു. 2010ൽ ഡി.വൈ.എഫ്.ഐ സമരത്തിനിടെ നടന്ന ആക്രമണ കേസിലാണ് നടപടി.
കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ (നാല്) കോടതിയാണ് ഇരുവരെയും റിമാൻഡ് ചെയ്തത്. കേസിൽ ജാമ്യം എടുക്കാൻ കോടതിയിൽ എത്തിയതായിരുന്നു ടി.വി. രാജേഷ് എം.എൽ.എയും പി.എ മുഹമ്മദ് റിയാസും. റിമാൻഡിലായ ഇരുവരെയും ഉടൻ ജയിലിലേക്ക് മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.