തിരുവനന്തപുരം: ആലപ്പുഴ, തൃശൂർ, പത്തനംതിട്ട, പാലക്കാട് കലക്ടർമാരെ മാറ്റി െഎ.എ.എസ് തലത്തിൽ അഴിച്ചുപണി. 17 െഎ.എ.എസ് ഉദ്യോഗസ്ഥർക്ക് മാറ്റമുണ്ട്. ആലപ്പുഴ കലക്ടർ ടി.പി. അനുപമയെ തൃശൂരിലേക്ക് മാറ്റി. തോമസ് ചാണ്ടി വിവാദത്തിൽ ശക്തമായ നിലപാട് എടുക്കുകയും നിർണായക റിപ്പോർട്ട് നൽകുകയും ചെയ്തത് അനുപമയായിരുന്നു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് നടപടി പൂർത്തിയായ ശേഷമായിരിക്കും മാറ്റം പ്രാബല്യത്തിലാവുക.
തൃശൂർ കലക്ടർ ഡോ.എ. കൗശിഗനെ വാട്ടർ അതോറിറ്റി എം.ഡിയാക്കി. പാലക്കാട് കലക്ടർ പി. സുരേഷ് ബാബുവിനെ ഹയർ സെക്കൻഡററി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാക്കും. പത്തനംതിട്ട കലക്ടർ ഡി. ബാലമുരളി പാലക്കാട് കലക്ടറാകും. സാമൂഹികനീതി വകുപ്പ് ഡയറക്ടർ പി.ബി. നൂഹിനെ പത്തനംതിട്ട കലക്ടറായും നിയമിച്ചു. വാട്ടർ അതോറിറ്റി എം.ഡി ഷൈനാമോൾ മാറും. പുതിയ ചുമതല നൽകിയിട്ടില്ല.
*ലൈഫ് മിഷൻ സി.ഇ.ഒ. അദീല അബ്ദുല്ലയെ ഐ.എം.ജി കോഴിക്കോട് റീജനൽ ഡയറക്ടറായി മാറ്റി നിയമിച്ചു.
*ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പി.കെ. സുധീർ ബാബുവിനെ പ്രവേശന പരീക്ഷ കമീഷണറായി മാറ്റി നിയമിച്ചു.
*അഡീഷനല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം (‘അസാപ്’) സി.ഇ.ഒ. ഹരിത വി. കുമാറിന് കൊളീജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടറുടെ അധിക ചുമതല.
*കേരളഹൗസ് അഡീഷനൽ െറസിഡൻറ് കമീഷണർ പുനീത് കുമാറിനെ കേരള ഹൗസ് െറസിഡൻറ് കമീഷണറായി നിയമിക്കും.
*പാർലമെൻററി കാര്യ വകുപ്പ് സെക്രട്ടറി ബി. അശോകിന് കായിക യുവജനകാര്യ വകുപ്പ് സെക്രട്ടറിയുടെ അധികചുമതല.
*ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സ്പെഷൽ സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ടിന് തദ്ദേശ വകുപ്പ് സ്പെഷൽ സെക്രട്ടറിയുടെ അധിക ചുമതല.
* അമൃത് മിഷൻ പ്രോജക്ട് ഡയറക്ടർ പി.എസ്. മുഹമ്മദ് സാഗറിനെ ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് ജോയൻറ് സെക്രട്ടറിയാക്കി.
*കൊളിജിയറ്റ് വിദ്യാഭ്യാസ ഡയറക്ടർ എം.എസ്. ജയയെ സപ്ലൈകോ സി.എം.ഡിയാക്കി.
*കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ എസ്. ഹരികിഷോറിന് ലൈഫ് മിഷൻ സി.ഇ.ഒയുടെ അധിക ചുമതല.
*തദ്ദേശസ്വയംഭരണ (അർബൻ) വകുപ്പ് അഡീഷനൽ സെക്രട്ടറി ഗിരിജക്ക് അമൃത് മിഷൻ പ്രോജക്ട് ഡയറക്ടറുടെ അധിക ചുമതല.
*കേരള മെഡിക്കൽ സർവിസ് കോർപറേഷൻ ലിമിറ്റഡ് എം.ഡി വീണ എൻ. മാധവനെ സാമൂഹികനീതി വകുപ്പ് ഡയറക്ടറായി നിയമിച്ചു. കേരള മെഡിക്കൽ സർവിസ് കോർപറേഷൻ ലിമിറ്റഡ് എം.ഡിയുടെ അധിക ചുമതല കൂടി ഉണ്ടാകും.
*ഹൗസിങ് കമീഷണർ ബി. അബ്ദുൽ നാസറിന് നിർമിതി കേന്ദ്രം ഡയറക്ടറുടെയും നാഷനൽ സൈക്ലോൺ റിസ്ക് മിറ്റിഗേഷൻ പ്രോജക്ട് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെയും അധിക ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.