അന്ന
കുന്നംകുളം: ലിവർ ട്യൂമർ ബാധിച്ച വിദ്യാർഥി ചികിത്സ സഹായം തേടുന്നു. കക്കാട് മുനിമട കാഞ്ഞിരത്തിങ്കൽ സ്റ്റാൻലിയുടെ മകൾ അന്നക്ക് (13) വേണ്ടിയാണ് സഹായം തേടുന്നത്. ചെന്നൈ മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ ആവശ്യമുണ്ടെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.
അതിന് 15 ലക്ഷം രൂപ വേണ്ടി വരും. ഓട്ടോ തൊഴിലാളിയായ സ്റ്റാൻലിയുടെ കുടുംബത്തിന് ഇതിനുള്ള സാമ്പത്തിക ശേഷിയില്ല. ചിറളയം ബഥനി സ്കൂൾ എട്ടാം ക്ലാസുകാരിയാണ്.
ചികിത്സക്ക് നഗരസഭ മുൻ ചെയർമാൻ പി.ജി. ജയപ്രകാശ് അടക്കമുള്ളവർ രക്ഷാധികാരികളായി നാട്ടുകാർ സഹായ സമിതി രൂപവത്കരിച്ചു. സഹായങ്ങൾ അയക്കേണ്ട വിലാസം: അന്ന ചികിത്സാ സഹായ സമിതി, കേരള ബാങ്ക് കുന്നംകുളം ശാഖ, അക്കൗണ്ട് നമ്പർ: 148512301200102, ഐ.എഫ്.എസ്.സി: KSBK0001485. ഫോൺ: 9446568008.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.