കേരളത്തിൽ തുലാവർഷം അടുത്താഴ്ച എത്തിയേക്കും; ഇക്കുറി മഴ കൂടുതൽ ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്താഴ്ച മുതൽ തുലാവർഷം ആരംഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച മുതൽ മലയോര മേഖലയിലും കിഴക്കൻ പ്രദേശങ്ങളിലും ​ഉച്ചക്കു ശേഷം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ട്.

ഈ മാസം പകുതിയോടെ തുലാവർഷം പൂർണതോതിൽ കേരളത്തിൽ എത്തും. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള തുലാവർഷ കലണ്ടറിൽ സാധാരണയിലും കൂടുതൽ മഴ ലഭിക്കുമെന്നാണ് കരുതുന്നത്.

തെക്കൻ ജില്ലകളിലാണ് കൂടുതലും മഴ ലഭിക്കുക. ഈ മാസം 10ന് കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിലും 11ന് എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്തുടനീളം വരണ്ട കാലാവസ്ഥയാണ്. 

Tags:    
News Summary - Tulavarsham may arrive in Kerala next week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.