ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രോളിങ് നിരോധനം. കേ​ര​ള തീ​ര​ക്ക​ട​ലി​ൽ ജൂ​ൺ 14ന്​ ​അ​ർ​ധ​രാ​ത്രി മു​ത​ൽ ജൂ​ലൈ 31 വ​രെ 47 ദി​വ​സ​ത്തേക്കാണ് നിരോധനം. കേ​ര​ള മ​റൈ​ൻ ഫി​ഷി​ങ്​ റെ​ഗു​ലേ​ഷ​ൻ ആ​ക്ട്  പ്ര​കാ​രമാണ് േട്രാ​ളി​ങ്​ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ വി​ജ്​​ഞാ​പ​നം ഇ​റ​ക്കിയത്.  ഈ ​കാ​ല​യ​ള​വി​ൽ യ​ന്ത്ര​വ​ത്കൃ​ത മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളോ  എ​ൻ​ജി​ൻ ഘ​ടി​പ്പി​ച്ച യാ​ന​ങ്ങ​ളോ ജി​ല്ല​യു​ടെ തീ​ര​ക്ക​ട​ലി​ൽ േട്രാ​ളി​ങ്​ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പ്പെ​ട​രു​ത്.

പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ളാ​യ എ​ൻ​ജി​ൻ ഘ​ടി​പ്പി​ച്ച വ​ള്ള​ങ്ങ​ൾ​ക്കും എ​ൻ​ജി​ൻ ഘ​ടി​പ്പി​ക്കാ​ത്ത വ​ള്ള​ങ്ങ​ൾ​ക്കും മ​റ്റു ത​ര​ത്തി​ലു​ള്ള മ​ത്സ്യ​ബ​ന്ധ​ന രീ​തി​ക​ൾ അ​നു​വ​ദ​നീ​യ​മാ​ണ്.  മ​റ്റു ജി​ല്ല​ക​ളി​ൽ​നി​ന്നോ ഇ​ത​ര സം​സ്​​ഥാ​ന​ത്തു​നി​ന്നോ ജി​ല്ല​യു​ടെ തീ​ര​ക്ക​ട​ലി​ൽ യാ​ന​ങ്ങ​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ  14ന്​ ​അ​ർ​ധ​രാ​ത്രി​ക്ക് മു​മ്പ് തീ​രം വി​ട​ണം.  അ​ല്ലാ​ത്ത​പ​ക്ഷം നി​രോ​ധ​ന കാ​ല​യ​ള​വ് ക​ഴി​ഞ്ഞേ അ​വ​യെ വി​ട്ടു​പോ​കാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ.  

അതേസമയം, വറുതിയിലാകുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് അവശ്യ വസ്തുക്കള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതേ സമയം ട്രോളിംഗിന് ഇടയില്‍ മത്സ്യ ബന്ധനം നടത്തുന്ന ബോട്ടുകളെ പിടികൂടാന്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ട്രോളിംഗ് നിരോധനം സമാധാനപരമായി നടപ്പാക്കുന്നതിന് തീരത്തും ഹാർബറുകളിലും ഇന്നു മുതൽ കൂടുതൽ പോലീസിന്‍റെ സേവനം ഉറപ്പാക്കും. 12 നോട്ടിക്കൽ മൈലിന് പുറത്ത് കേന്ദ്രത്തിന്‍റെ നിരോധനം നിലവിൽ വന്നിട്ടുണ്ട്. ഇത് കർശനമായി പാലിക്കാൻ കോസ്റ്റ് ഗാർഡിനെയും മറൈൻ എൻഫോഴ്സ്മെന്‍റിനെയും അധികൃതർ ചുമതലപ്പെടുത്തി കഴിഞ്ഞു.

ട്രോളിംഗ് നിരോധനം കണക്കുകൂട്ടി മിക്ക ബോട്ടുകളും കരയ്ക്കെത്തിയതോടെ ജിപിഎസ്, എക്കോ സൗണ്ടർ, വയർലെസ് തുടങ്ങിയ വിലപിടിപ്പുള്ള ഉപകരണങ്ങളെല്ലാം അഴിച്ചു മാറ്റി തുടങ്ങി. ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി ബോട്ടുകൾ സുരക്ഷിത സ്‌ഥാനത്തേക്ക് മാറ്റാനുള്ള തിരക്കിലാണ് മൽസ്യബന്ധന തുറമുഖത്തെല്ലാം.

കടലില്‍ പോകുന്ന പരമ്പരാഗത മത്സ്യബന്ധന യാനങ്ങളുടെ ഉടമകള്‍ തൊഴിലാളികളുടെ പേരുവിവരവും മൊബൈല്‍ ഫോണ്‍ നമ്പറും സൂക്ഷിക്കേണ്ടതാണ്. കണ്ണൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അപകടം സംഭവിച്ചാല്‍ കണ്‍ട്രോള്‍ റൂമില്‍ യഥാസമയം അറിയിക്കേണ്ടതാണ്. ഫോണ്‍: 0497 2732487, 9496007039, 9496007033.

Tags:    
News Summary - Trolling ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.