?????? ?????

തിരുവനന്തപുരത്തെ കണ്ട് പഠിക്ക്; കൊച്ചി നഗരസഭക്ക് വിമർശന പ്രവാഹം

കൊച്ചി: പ്രളയത്തിൽ എല്ലാം തകർന്ന സഹജീവികളെ സഹായിക്കാൻ നാടു മുഴുവൻ കൈകോർക്കുമ്പോൾ കൊച്ചി കോർപറേഷ​​​െൻറ നിസ്സ ംഗതയും നിരുത്തരവാദിത്തവും വിവാദത്തിൽ. തിരുവനന്തപുരം മേയർ വി.കെ. പ്രശാന്തി​​​െൻറ നേതൃത്വത്തിൽ ലോഡ് കണക്കിന് സ ാധനങ്ങൾ മലബാറിനെ ലക്ഷ്യമാക്കി നീങ്ങുമ്പോഴും ചെയ്യാനേറെയുള്ള കൊച്ചിയിൽ ഒന്നും ചെയ്യാത്ത കോർപറേഷനെതിരെ സമൂഹമ ാധ്യമങ്ങളിൽ വിമർശനം വ്യാപകമാണ്. ഇത് വിവാദമായതോടെ കഴിഞ്ഞ പ്രളയകാലത്തേതു പോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകാനാണ് ആലോചനയെന്നും ഇത് അടുത്ത കൗൺസിലിൽ തീരുമാനിക്കുമെന്നും മേ‍യർ സൗമിനി ജയിൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്തുകാർ വിഭവസമാഹരണത്തിന് മുന്നിട്ടിറങ്ങി വാർത്തകളിൽ നിറഞ്ഞിരുന്നു. ‘വടക്കിന് തെക്കി​​​െൻറ കൈത്താങ്ങ്’ എന്ന പേരിൽ അവരുടെ സ്നേഹം ലോഡുകളായി മലബാറിലേക്ക് കുതിച്ചു. വെള്ളിയാഴ്ച വൈകീട്ടുവരെ 70 ലോഡാണ് തെക്കുനിന്ന് വടക്കോട്ടുപോയത്. എന്നാൽ, ഈ സമയത്തൊക്കെയും ജില്ല കലക്ടറുടെ നേതൃത്വത്തിൽ സിവിൽ സ്​റ്റേഷനിൽ ഒരുക്കിയ വിഭവസമാഹരണ കേന്ദ്രമല്ലാതെ കൊച്ചി കോർപറേഷൻ ഒന്നും ചെയ്തിരുന്നില്ല. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളും വിമർശന പോസ്​റ്റുകളും നിറഞ്ഞിരുന്നു. മേയർ സൗമിനി ജയിനി​​െൻറ പേരു പറഞ്ഞായിരുന്നു ആക്ഷേപങ്ങളേറെയും.

ജില്ലയിൽ കലക്ടറുടെ നേതൃത്വത്തിലേ സർക്കാർതല വിഭവസമാഹരണം നടക്കാവൂ എന്ന ഉത്തരവി​​െൻറ പുറത്താണ് മറ്റു ക്യാമ്പുകൾ തുറക്കാത്തതെന്നാണ് ഇതിനുള്ള വിശദീകരണം. തങ്ങളെ ബന്ധപ്പെടുന്നവരോടെല്ലാം കലക്ടറേറ്റിലെ പോയൻറിൽ ഏൽപ്പിക്കാനാണ് നിർദേശിക്കുന്നതെന്നും മേയർ വ്യക്തമാക്കി. എന്നാൽ, വിഭവസമാഹരണം, ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണം എന്നിവയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ഒരു അറിയിപ്പും കോർപറേഷൻ നൽകിയിട്ടില്ലെന്നതും വിമർശനത്തിനിടയാക്കി. 17,000 ഫോളോേവഴ്സുള്ള മേയറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രളയവുമായി ബന്ധപ്പെട്ട ഒരു പോസ്​റ്റുമില്ലെന്നതും ശ്രദ്ധേയമാണ്. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട പോസ്​റ്റിൽ മേയറെ പരിഹസിച്ച്​ നിരവധി പേരാണ് രംഗത്തുവന്നത്.

Tags:    
News Summary - trivandrum municipal corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.