കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്ന എഞ്ചിനീയറിങ് വിദ്യാർഥി മരിച്ച നിലയിൽ

തിരുവനന്തപുരം: കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്ന ഭിന്നശേഷിക്കാരനായ എഞ്ചിനീയറിങ് വിദ്യാർഥിയെ തൂങ്ങിമരിച ്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ഗവൺമ​​െൻറ് എഞ്ചിനീയറിങ് കോളജിലെ ഒന്നാം വർഷ സിവിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി രതീഷിനെയാണ് കോളജിലെ ശുചിമുറിക്കുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

നെയ്യാറ്റിൻകര വഴുതൂർ സ്വദേശിയായ രതീഷിനും അമ്മക്കും പ്രദേശത്തെ കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രതീഷിനെ കഞ്ചാവ് മാഫിയ സംഘത്തില്‍ പെട്ടവർ മർദ്ദിച്ചതായും ആരോപണമുണ്ട്. വെള്ളിയാഴ്ച മുതൽ കാണാതായതായി കോളജ് അധികൃതർ തന്നെ പറയുന്നു.

കോളജ് അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. രാവിലെ പോസ്റ്റുമോർട്ടത്തിന് ശേഷം നെയ്യാറ്റിൻകരയിലെ വീട്ടിലേക്ക് കൊണ്ടുപോകും. കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നതടക്കം സംഭവങ്ങൾ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - trivandrum engineering college student ratheesh death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.