കോഴിക്കോട്: തൃപ്പൂണിത്തുറയിലെ ഘര്‍വാപ്പസി യോഗ കേന്ദ്രത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍. കേന്ദ്രത്തില്‍ വെച്ച് ക്രൂരമര്‍ദനത്തിന് ശേഷം ഇരയായശേഷം രക്ഷപ്പെട്ട പെണ്‍കുട്ടി മീഡിയാവണിനോടാണ് വെളിപ്പെടുത്തല്‍ നടത്തിയത്. അവിടെ വെച്ച് ഫോണ്‍ ചെയ്യാന്‍ പോലും അനുമതിയുണ്ടായിരുന്നില്ല. കേന്ദ്രത്തിലെ സ്ത്രീകളും മര്‍ദിക്കാറുണ്ടായിരുന്നു. കരാട്ടെ അധ്യാപകരാണ് പെണ്‍കുട്ടികളെ മര്‍ദിച്ചിരുന്നത്. രോഗം വന്നാല്‍ പോലും ചികിത്സ നല്‍കാറില്ല. കേന്ദ്രത്തിലെ പീഡനം സഹിക്കാനാവാതെ മതില്‍ ചാടിയാണ് രക്ഷപ്പെട്ടതെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
തനിക്കൊപ്പം മറ്റൊരു പെണ്‍കുട്ടിയും രക്ഷപ്പെട്ടിട്ടുണ്ട്. കുട്ടികളെ ഷാളുപയോഗിച്ച് കെട്ടിയിട്ടാണ് മര്‍ദിക്കുന്നത്. ശബ്ദം കേള്‍ക്കാതിരിക്കാന്‍ ഉറക്കെ പാട്ടുവെച്ചിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.