ശബരിമല ദർശനം: തീരുമാനം ആറരയോടെ അറിയിക്കും- തൃപ്​തി ദേശായി

നെടുമ്പാശ്ശേരി: ശബരിമല ദർശനം നടത്താതെ മടങ്ങി പോകണമോയെന്ന കാര്യത്തിൽ വൈകീട്ട്​ ആറ​രയോടെ തീരുമാനം അറിയിക്കുമെന്ന്​ തൃപ്​തി ദേശായി. മടങ്ങിപോയാലും കൂടുതൽ ഒരുക്കത്തോടെ തിരിച്ച്​ വരും. കേരളത്തിൽ ഒരു ക്രമസമാധാന പ്രശ്​നം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പറഞ്ഞു.

തനിക്ക്​ ഒരു രാഷ്​ട്രീയ പാർട്ടിയുമായും ബന്ധമില്ല. ലിംഗസമത്വത്തിനായാണ്​ ത​​​െൻറ പോരാട്ടമെന്നു തൃപ്​തി വ്യക്​തമാക്കി. പൊലീസുമായും ആലുവ തഹസിൽദാരുമായും നടത്തിയ ചർച്ചക്കൊടുവിലാണ്​ തൃപ്​തി ദേശായിയു​െട പുതിയ നിലപാട്​.

അതിനിടെ തൃപ്​തിയുടെ പൂണെ ധനക്വാഡയിലെ വീട്ടിലേക്ക്​ പ്രതിഷേധ നാമജപയാത്ര നടത്തണമെന്ന്​ ആവശ്യപ്പെട്ട്​ അയ്യപ്പ കർമസമിതിയുടെ പേരിൽ വാട്​സ്​ ആപ്​ ​െമസേജ്​ പ്രചരിക്കുന്നുണ്ട്​. വൈകീട്ട്​ അഞ്ച്​ മണിക്ക്​ പ്രതിഷേധ പരിപാടി നടത്തണമെന്നാണ്​ ആഹ്വാനം.

Tags:    
News Summary - Tripthi desayi statement-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.