Posted On
date_range Updated On
date_range മുത്തലാഖ് ബില്ലിനെ എന്തു വില കൊടുത്തും എതിർക്കും -കുഞ്ഞാലിക്കുട്ടി
ന്യൂഡൽഹി: മുത്തലാഖ് ബില്ലിനെ എന്തു വില കൊടുത്തും എതിർക്കുമെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ ്ഞാലിക്കുട്ടി എം.പി. ഈ വിഷയത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടാണ്. മുത്തലാഖ് ബിൽ അനാവശ്യമാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ബി.ജെ.പി കൊണ്ടു വരുന്ന ബില്ലാണിത്. മതേതര കക്ഷികൾ ഇതിനെ അനുകൂലിക്കുന്നില്ല. ബിൽ സെലക്ട് കമ്മിറ്റി വിടണമെന്ന പ്രമേയം അവതരിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
മുസ് ലിം വ്യക്തി നിയമത്തെ പൊളിക്കാനുള്ള കേന്ദ്ര സർക്കാറിന്‍റെ ശ്രമമാണ് മുത്തലാഖ് ബില്ലെന്ന് രാജ്യസഭാ എം.പി അബ്ദുൽ വഹാബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.