Posted On
date_range Updated On
date_range കേരളത്തിെൻറ ജനകീയ നേതാവിന് ആദരാഞ്ജലി: കേരള പത്രപ്രവർത്തക യൂനിയൻ
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായി കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്റ് എം.വി വിനീതയും ജനറൽ സെക്രട്ടറി ആർ.കിരൺ ബാബുവും അനുശോചന സന്ദേശത്തിൽ അറിയിച്ചു.
സദാസമയവും ജനങ്ങൾക്കിടയിൽ ജീവിക്കുകയും എല്ലാ വിഭാഗം ആളുകളുടെയും സ്‌നേഹാദരങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത സവിശേഷ വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. മുഖ്യമന്ത്രി എന്ന നിലയിൽ കേരള വികസനത്തിലും നിർണായക പങ്ക് വഹിച്ചു. വിമർശനങ്ങളെ വിദ്വേഷം ഇല്ലാതെ നേരിട്ട നേതാവ് കൂടിയാണ്. മാധ്യമങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനത്തിനും മാധ്യമപ്രവർത്തകർക്കും പ്രത്യേക പരിഗണന നൽകിയതായും അനുശോചന സന്ദേശത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.