Posted On
date_range Updated On
date_range ആദിവാസി സ്ത്രീ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ
അമ്പലവയൽ: ആദിവാസി സ്ത്രീയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. വടുവഞ്ചാൽ കടൽമാട് ആപ്പാളം ചൂരിമൂല കോളനിയിലെ കല്യാണിയെയാണ് (52) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ ഭർത്താവ് കരിയനാണ് ആദ്യം കണ്ടത്. ബുധനാഴ്ച രാത്രി ബന്ധുവായ യുവാവുമായി വാക്തർക്കമുണ്ടായതായും ശരീരത്തിൽ അടിയേറ്റ പാടുകളുള്ളതായും അമ്പലവയൽ പൊലീസ് അറിയിച്ചു.
ഇതേത്തുടർന്ന് ബന്ധു പൊലീസ് കസ്റ്റഡിയിൽ നിരീക്ഷണത്തിലാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വെള്ളിയാഴ്ച മൃതദേഹം സംസ്കരിക്കും. മരിച്ച കല്യാണിക്ക് ഒരു മകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.