തിരുവനന്തപുരം: രണ്ടാഴ്ചത്തെ ട്രയൽ സംപ്രേഷണത്തിന് ശേഷം സ്കൂൾ വിദ്യാർഥികൾക്ക് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള തുടർ ഒാൺലൈൻ ക്ലാസുകൾ സംപ്രേഷണം തുടങ്ങി. ട്രയൽ ഘട്ടത്തിലുണ്ടായിരുന്ന അതേ സമയക്രമത്തിൽ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ചുവരെയാണ് ക്ലാസുകൾ.
10ാം തരത്തിലെ ക്ലാസുകൾ അതത് ദിവസം വൈകീട്ട് അഞ്ചര മുതലും പ്ലസ് ടുവിേൻറത് ഏഴു മുതലും പുനഃസംേപ്രഷണം ചെയ്യും. മറ്റ് ക്ലാസുകളുടെ പുനഃസംപ്രേഷണം ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലെ മലേയാര മേഖലകളിലെ ചില കേന്ദ്രങ്ങളിൽ തത്സമയം കാണാൻ സൗകര്യമായിട്ടില്ല.
വിദ്യാഭ്യാസവകുപ്പ് ഒടുവിൽ ശേഖരിച്ച കണക്കുകൾ പ്രകാരം 800ഒാളം വിദ്യാഥികൾക്കാണ് തത്സമയം ക്ലാസുകൾ കാണാൻ സൗകര്യമൊരുങ്ങാത്തത്. ഇൗ കേന്ദ്രങ്ങളിൽ തിങ്കളാഴ്ച സംപ്രേഷണം ചെയ്ത ക്ലാസുകളുടെ റെക്കോഡ് ചെയ്ത വിഡിയോ ചൊവ്വാഴ്ച മുതൽ കാണിച്ചുതുടങ്ങും. പരിസരപ്രദേശങ്ങളിലെ ഹൈടെക് സ്കൂളുകളിലെ ലാപ്േടാപ്/ ടി.വി സൗകര്യങ്ങൾ എത്തിച്ചാണ് ഇവർക്ക് ക്ലാസ് കാണാനുള്ള സൗകര്യം ഒരുക്കുന്നത്.
ക്ലാസ് സൗകര്യം ലഭ്യമാകാത്ത കുട്ടികളെ സംബന്ധിച്ച് ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർ സമർപ്പിച്ച കണക്കുകൾ ക്രോഡീകരിച്ച് ചൊവ്വാഴ്ച സർക്കാർ ഹൈകോടതിയിൽ റിപ്പോർട്ട് നൽകും. ഒാൺലൈൻ ക്ലാസ് സംബന്ധിച്ച കേസ് കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കുന്നുണ്ട്.
2.62 ലക്ഷം വിദ്യാർഥികൾക്കാണ് ഒാൺലൈൻ ക്ലാസിനുള്ള സൗകര്യമില്ലാതിരുന്നത്. വിദ്യാഭ്യാസവകുപ്പിെൻറയും തദ്ദേശ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, സർക്കാറിെൻറ വിവിധ ധനകാര്യസ്ഥാപനങ്ങൾ തുടങ്ങിയവരുടെ സഹകരണത്തോടെ ഇവർക്ക് സൗകര്യമൊരുക്കുകയായിരുന്നു. ഇതോടെയാണ് സൗകര്യമില്ലാത്ത കുട്ടികളുടെ എണ്ണം ആയിരത്തിന് താഴേക്ക് വന്നത്.
പൊതുകേന്ദ്രങ്ങളിൽ സൗകര്യമൊരുക്കാൻ 32 ഇഞ്ച് ടെലിവിഷനും ഒന്നോ രണ്ടോ കുട്ടികൾക്ക് പഠിക്കാനായി 24 ഇഞ്ച് ടി.വിയുമാണ് നൽകുന്നത്. ഇൗ വലുപ്പത്തിലുള്ള ടി.വികൾക്കായി കൂട്ടത്തോടെ ഒാർഡർ വന്നതോടെ പല സ്ഥാപനങ്ങളും വില ഉയർത്തി.
വിദ്യാഭ്യാസവകുപ്പും തദ്ദേശ സ്ഥാപനങ്ങളും ഒാർഡർ നൽകിയ ടി.വികൾ അടുത്ത ദിവസങ്ങളിൽ മാത്രമേ ലഭിക്കുകയുള്ളൂ. അതുവരേക്കും ഇത്തരം കേന്ദ്രങ്ങളിൽ ഹൈടെക് സ്കൂളുകളിലെ സൗകര്യം ഉപയോഗിച്ചാണ് ക്ലാസുകൾ കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.