ഇന്നലെ ലഭിച്ച നാണയങ്ങളും ആഭരണങ്ങളും

വീണ്ടും നിധി? ചെങ്ങളായിയിൽ ഇന്നും നാണയങ്ങളും മുത്തുകളും കണ്ടെത്തി

കണ്ണൂർ: ചെങ്ങളായിയിൽ ഇന്നലെ നിധിയെന്ന് കരുതുന്ന ആഭരണശേഖരം ലഭിച്ച സ്ഥലത്ത് നിന്ന് ഇന്നും നാണയങ്ങളും മുത്തുകളും കണ്ടെത്തി. ഇന്നലെ എടുത്ത മഴക്കുഴിക്ക് സമീപം വീണ്ടും കുഴിയെടുത്തപ്പോഴാണ് നാണയങ്ങളും മുത്തുകളും ലഭിച്ചത്. അഞ്ച് വെള്ളിനാണയങ്ങളും രണ്ട് സ്വർണമുത്തുകളുമാണ് ലഭിച്ചത്. പൊലീസ് സ്ഥലത്തുണ്ടായിരുന്നു.

ഇന്നലെ, തൊഴിലുറപ്പ് തൊഴിലിനിടെ നി​ധി​യെ​ന്ന് സം​ശ​യി​ക്കു​ന്ന സ്വ​ര്‍ണം, വെ​ള്ളി ശേ​ഖ​രം തൊഴിലാളികൾക്ക് ലഭിച്ചിരുന്നു. കണ്ണൂർ ചെ​ങ്ങ​ളാ​യി പ​രി​പ്പാ​യി ഗ​വ. യു.​പി സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ വ്യക്തിയുടെ റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ പ​ണി​യെ​ടു​ക്കു​ക​യാ​യി​രു​ന്ന തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ക്കാ​ണ് ഇ​വ ല​ഭി​ച്ച​ത്. 

ഇന്നലെ ലഭിച്ച സ്വർണനാണയങ്ങൾ


 


17 മു​ത്തു​മ​ണി, 13 സ്വ​ര്‍ണ ലോ​ക്ക​റ്റു​ക​ള്‍, കാ​ശു​മാ​ല​യു​ടെ ഭാ​ഗ​മെ​ന്ന് ക​രു​തു​ന്ന നാ​ല് പ​ത​ക്ക​ങ്ങ​ള്‍, പ​ഴ​യ​കാ​ല​ത്തെ അ​ഞ്ച് മോ​തി​ര​ങ്ങ​ള്‍, ഒ​രു സെ​റ്റ് ക​മ്മ​ല്‍, നി​ര​വ​ധി വെ​ള്ളി നാ​ണ​യ​ങ്ങ​ള്‍, ഭ​ണ്ഡാ​ര​മെ​ന്ന് തോ​ന്നി​ക്കു​ന്ന ഒ​രു വസ്തു എ​ന്നി​വ​യാ​ണ് ല​ഭി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ര്‍ഡ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ മ​ഴ​ക്കു​ഴി നി​ര്‍മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്.

ചി​ത​റ​ക്കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു ആ​ഭ​ര​ണ​ങ്ങ​ളും നാ​ണ​യ​ങ്ങ​ളും. തു​ട​ര്‍ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് എ​സ്.​ഐ എം.​വി. ഷീ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പൊ​ലീ​സ് സ്വ​ര്‍ണം, വെ​ള്ളി ശേ​ഖ​രം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ വെ​ള്ളി​യാ​ഴ്ച ത​ളി​പ്പ​റ​മ്പ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. പു​രാ​വ​സ്തു വ​കു​പ്പി​നെ​യും വി​വ​ര​മ​റി​യി​ച്ചി​ട്ടു​ണ്ട്. ഇവക്ക് ഏ​റെ​ക്കാ​ല​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Tags:    
News Summary - Treasure again? Coins and pearls are again found in Cheagalayi today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.