Posted On
date_range Updated On
date_range താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടതായി യാത്രക്കാർ; വനംവകുപ്പ് പരിശോധന
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടതായി യാത്രക്കാർ. ഇന്നലെ രാത്രിയിലാണ് സംഭവം. ഇതേത്തുടർന്ന് വനംവകുപ്പ് മേഖലയിൽ നിരീക്ഷണം തുടരുകയാണ്.
ചുരത്തിലെ എട്ട്-ഒന്‍പത് വളവുകള്‍ക്കിടയിലാണ് കടുവയെ കണ്ടതായി കാർ യാത്രികർ പറഞ്ഞത്. വയനാട്ടുനിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്നു കാർ. കാറിന് മുന്‍പില്‍ യാത്ര ചെയ്ത ബൈക്ക് യാത്രികന്‍ കടുവയെ കണ്ട ഉടനെ വാഹനം വേഗം കൂട്ടി രക്ഷപ്പെടുകയായിരുന്നെന്നും ഇവർ പറഞ്ഞു.
യാത്രക്കാർ ഉടന്‍തന്നെ പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞതു മുതൽ വനംവകുപ്പ് മേഖലയിലെത്തി ക്യാമ്പ് ചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.