യാത്രാ വിലക്കിനെതിരെ നിയമസഭയിൽ പ്രമേയം കൊണ്ടുവരും -മുഖ്യമന്ത്രി

തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ തടയരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന ്ദ്ര വ്യോമയാന മന്ത്രാലയം ഏർപ്പെടുത്തിയ യാത്രാ വിലക്ക് അപരിഷ്കൃതമാണ്. ഇത് അംഗീകരിക്കാനാവില്ല. വിദേശത്ത് കുടുങ്ങിയ മലയാളികളുടെ പ്രശ്നത്തിൽ നിയമസഭ പ്രമേയം പാസാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവാദ സർക്കുലർ പിൻവലിക്കണം. രാജ്യത്തെ പൗരന്മാർ രോഗികളാണെന്ന കാരണത്താൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് വിലക്ക് ഏർപ്പെടുത്താൻ സാധിക്കുമോ എന്നും മുഖ്യമന്ത്രി ചോദ്യം ഉന്നയിച്ചു.

പ്രവാസികൾ നേരിടുന്നത് ഗൗരവതരമായ പ്രശ്നമാണ്. മലയാളികളെ നാട്ടിലെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കെ.വി അബ്ദുൽ ഖാദറിന്‍റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാന സർക്കാർ പ്രമേയം കൊണ്ടു വന്നാൽ പ്രതിപക്ഷം പിന്തുണക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. പ്രവാസി മലയാളികളുടെ മടങ്ങി വരവിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രിക്ക് ചെന്നിത്തല കത്തയച്ചു.

10 രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പൗരന്മാർ വരുന്നത് കേന്ദ്ര സർക്കാർ വിലക്കിയിട്ടുണ്ട്. കൊറോണ വൈറസ് ബാധയില്ലെന്ന സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമാണ് വിലക്ക് നീങ്ങുക.

Tags:    
News Summary - Travel Ban Against Indian NRI Kerala Assembly Resolution -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.