വരാപ്പുഴ കസ്​റ്റഡി മരണം: എസ്​.പി എ.വി. ജോർജിനെ സ്ഥലംമാറ്റി

തിരുവനന്തപുരം: വരാപ്പുഴ കസ്​റ്റഡി മരണത്തില്‍ ആരോപണവിധേയനായ ആലുവ റൂറല്‍ എസ്.പി എ.വി. ജോര്‍ജിനെ സ്ഥലംമാറ്റി. തൃശൂര്‍ പൊലീസ് അക്കാദമിയിലേക്കാണ് സ്ഥലംമാറ്റം. തൃശൂർ സിറ്റി പൊലീസ്​ കമീഷണർ രാഹുല്‍ ആര്‍.നായര്‍ക്ക് എസ്​.പിയുടെ അധിക ചുമതല നൽകി. വരാപ്പുഴയിൽ ശ്രീജിത്തി​​​​െൻറ കസ്​റ്റഡി മരണക്കേസിലെ പ്രതികള്‍ എസ്​.പിയുടെ സ്ക്വാഡ് അംഗങ്ങളാണ്. എസ്​.പി എ.വി. ജോർജിനെതിരെ ശ്രീജിത്തി​​​​െൻറ ബന്ധുക്കളും ​െപാലീസുകാരും ആരോപണം ഉന്നയിക്കുകയും ചെയ്​തിരുന്നു.

എസ്​.പിക്കെതിരെ ഉയർന്ന ആരോപണങ്ങളും അന്വേഷിക്കുമെന്ന്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ വ്യക്തമാക്കിയിരുന്നു. അതിനിടെയാണ്​ എ.വി. ജോർജിനെ മാറ്റിയത്​. വരാപ്പുഴ കസ്​റ്റഡി‍ മരണവുമായി ബന്ധപ്പെട്ട്​ ആലുവ റൂറൽ എസ്​.പിയുടെ ടൈഗർ ഫോഴ്സിനെ(ആർ.ടി.എഫ്) പിരിച്ചുവിട്ടിരുന്നു. കൊല്ലപ്പെട്ട ശ്രീജിത്തിനെ കസ്​റ്റഡിയിലെടുത്തത് ടൈഗർഫോഴ്​സ്​ അംഗങ്ങളായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്നായിരുന്നു നടപടി.ടൈഗർഫോഴ്സിനെതിരെ മുമ്പ്​ ഇൻറലിജൻസ് മുന്നറിയിപ്പ്​ നൽകിയിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല. നേരത്തെ പരിശീലന ചുമതലയിൽ ജോർജ്​ തൃശൂര്‍ പൊലീസ് അക്കാദമിയിൽ സേവനം അനുഷ്​ഠിച്ചിരുന്നു. 


സ്ഥലംമാറ്റം വിവാദങ്ങൾ മുറുകുന്നതിനിടെ
വരാപ്പുഴയിൽ കസ്​റ്റഡി മർദനത്തിൽ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തിൽ റൂറൽ എസ്.പി എ.വി. ജോർജി​നെ സ്ഥലം മാറ്റിയത്​ വിവാദങ്ങൾ​ മുറുകുന്നതിനിടെ. എസ്.പി രൂപവത്കരിച്ച ‘റൂറൽ ടൈഗർ ഫോഴ്​സി’നെതിരെ ആക്ഷേപങ്ങൾ ശക്​തമായത്​ ശ്രീജിത്തി​​​െൻറ മരണത്തെ തുടർന്നായിരുന്നെങ്കിലും മുമ്പുതന്നെ സേനയിൽ ഇതിനോടുള്ള എതിർപ്പ്​ നിലനിന്നിരുന്നു.വീടുകയറി ആക്രമണത്തെ തുടർന്ന്​ വാസുദേവൻ ആത്​മഹത്യ ചെയ്​ത സംഭവത്തി​ൽ സ്​ക്വാഡിലെ അംഗങ്ങളാണ് ശ്രീജിത്തിനെ വീട്ടിലെത്തി കസ്​റ്റഡിയിലെടുത്തത്. തുടർന്നുണ്ടായ മർദനമാണ് ശ്രീജിത്തി​​​െൻറ മരണത്തിനിടയാക്കിയത്​. ഇതോടെ ശ്രീജിത്തി​​​െൻറ ഭാര്യയും മാതാപിതാക്കളുമടക്കം എസ്​.പിക്കെതിരെ രംഗത്ത്​ വന്നിരുന്നു. ആർ.ടി.എഫ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമായപ്പോഴും അവരെ തള്ളാതെ യഥാര്‍ഥ പ്രതികളെയാണ് കസ്​റ്റഡിയിലെടുത്തതെന്ന ന്യായീകരണമാണ് എസ്.പി നടത്തിയത്.

ആർ.ടി.എഫ് അംഗങ്ങളുടെ മര്‍ദനത്തെത്തുടര്‍ന്നാണ്​ ശ്രീജിത്ത് മരണപ്പെട്ടതെന്ന്​ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയതോടെ ജോര്‍ജിനെതിരെ നടപടിയുണ്ടാകുമെന്ന്​ ഉറപ്പായിരുന്നു. ഇദ്ദേഹം റൂറൽ എസ്.പിയായി തുടരുന്ന സാഹചര്യത്തിൽ അന്വേഷണം അട്ടിമറിക്കപ്പെടാനുള്ള സാഹചര്യവും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഇതോടെയാണ് തൃശൂർ പൊലീസ് അക്കാദമിയിലേക്ക് സ്ഥലം മാറ്റം ഉണ്ടായത്. സർക്കിൾ ഇൻസ്പെക്ടർ ക്രിസ്പിൻ സാമി​​​െൻറ നിർദേശപ്രകാരമാണ് ആർ.ടി.എഫ് അംഗങ്ങൾ ശ്രീജിത്തിെന വീട്ടിലെത്തി കസ്​റ്റഡിയിലെടുത്തതെന്നാണ് പറയപ്പെടുന്നത്. എന്നാൽ, എസ്.പിയുടെ കീഴിലുള്ള സ്ക്വാഡിന് നിർദേശം നൽകാൻ സി.ഐക്ക് കഴിയുമോയെന്ന ചോദ്യം ഇതോടൊപ്പം ഉയരുന്നുണ്ട്​. കേസിൽ ഉന്നതരെ രക്ഷിക്കാനുള്ള നീക്കം നടക്കുന്നുവെന്ന ആരോപണം പ്രധാനമായും എസ്.പിെയ ലക്ഷ്യമിട്ടുള്ളതായിരുന്നു.

രാഷ്​ട്രീയ സമ്മർദത്താൽ ശ്രീജിത്തിനെ കസ്​റ്റഡിയിലെടുക്കാൻ നിർദേശം നൽകിയത് എസ്.പിയാണെന്ന്​ പറയുന്നു. ഉന്നത സമ്മർദത്തി​​​െൻറ ഫലമായാണ് അവധിയിലായിരുന്നിട്ടും എസ്.ഐ ജി.എസ് ദീപക് രാത്രി തന്നെ സ്​റ്റേഷനിലെത്തിയത്. സി.ഐക്കും തുടർന്ന് എസ്.ഐക്കും നിർദേശം ലഭിച്ചത് റൂറൽ എസ്.പിയിൽ നിന്നാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്​. നിരവധി കേസുകളിൽ അമിതവും അനാവശ്യവുമായ താൽപര്യത്തോടെ ഇടപെടൽ നടത്തിയെന്ന ആക്ഷേപം ജോർജിനെതിരെ നിലവിലുണ്ട്​. എന്നാൽ, സ്ഥലം മാറ്റത്തി​​​െൻറ കാര്യത്തിൽ പ്രതികരിക്കാനില്ലെന്ന് എ.വി. ജോർജ് പറഞ്ഞു. റൂറൽ എസ്​.പിയുടെ കീഴിലുള്ള നാല്​ ഉദ്യോഗസ്​ഥർക്കെതിരെ കസ്​റ്റഡി മരണവുമായി ബന്ധപ്പെട്ട് നടപടിയുണ്ടായ കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ തനിക്ക്​ കീഴിൽ നാലു ഉദ്യോഗസ്​ഥർ മാത്രമല്ലെന്നും എറണാകുളം റൂറലിൽ ആയിരക്കണക്കിന് പൊലീസുകാർ ഉണ്ടെന്നുമായിരുന്നു ജോർജി​​​​െൻറ മറുപടി.

Tags:    
News Summary - Trasfer to Aluva Rural s p a v geoge-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.