തിരുവനന്തപുരം: മോേട്ടാർ വാഹനവകുപ്പിെല കൈമടക്കിനും ഇടനിലക്കും അറുതിവരുത്താ ൻ ഏർപ്പെടുത്തിയ ഒാൺലൈൻ സംവിധാനമായ വാഹൻസാരഥിയിലും ഏജൻറുമാരെ സഹായിക്കാനായി ഒളിച്ചുകളി. വാഹനവും ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട എല്ലാ േസവനങ്ങളും മേയ് ഒന് നോടെ വാഹൻസാരഥിയിലേക്ക് മാറ്റണമെന്ന ഗതാഗത കമീഷണറുടെ ഉത്തരവ് അട്ടിമറിച്ചാണ് സേവനങ്ങളിലെ നല്ലൊരു ശതമാനം സോഫ്റ്റ്വെയറിൽനിന്ന് പുറത്താക്കിയിരിക്കുന്നത്. ഒാൺലൈൻ സൗകര്യങ്ങൾ അപൂർണമായതിനാൽ ഫലത്തിൽ പല ആവശ്യങ്ങൾക്കും പഴയപടി ഉപഭോക്താക്കൾ ഒാഫിസിൽ നേരിെട്ടത്തുകയോ ഏജൻറുമാരുടെ സഹായം തേടുകയോ ചെയ്യേണ്ട സ്ഥിതിയാണ്. വാഹനങ്ങൾ സംബന്ധിച്ച സേവനങ്ങൾക്ക് ‘വാഹൻ’ സോഫ്റ്റ്വെയറും ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ‘സാരഥി’യുമാണ് നിലവിലുള്ളത്.
വാഹനങ്ങളുടെ താൽക്കാലിക രജിസ്ട്രേഷൻ (ടി.പി), രജിസ്ട്രേഷൻ എന്നിവ വാഹനിലൂടെ നിലവിൽ സാധിക്കുമെങ്കിലും കാലതാമസത്തിനുള്ള പിഴ അടക്കാനുള്ള സൗകര്യം ഇതിലില്ലാത്തതിനാൽ ഏജൻറുമാരെ സമീപിക്കുകയോ നേരിെട്ടത്തുകയോ വേണം. ട്രാൻസ്പോർട്ട് വാഹനങ്ങളുടെ പെർമിറ്റ് സംബന്ധമായ ഒരു സേവനങ്ങളും വാഹനിൽ ഉൾപ്പെടുത്തിയിട്ടില്ല. ബസ്, ലോറി, പിക്അപ്പുകൾ തുടങ്ങിയ വാഹനങ്ങളുടെ ഫീസടക്കുന്നതിനും ഫിറ്റ്നസിനുമെല്ലാം നേരിെട്ടത്തുകയേ മാർഗമുള്ളൂ. ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് എത്രവർഷത്തെ നികുതിയും ഒന്നിച്ച് അടക്കാനുള്ള സൗകര്യമുണ്ടെങ്കിലും വാഹൻസാരഥിയിൽ മൂന്ന് മാസം വരെയുള്ളത് മാത്രമേ നൽകാനാവൂ.
ഉടമസ്ഥാവകാശം മാറ്റൽ, ഹൈേപ്പാത്തിക്കേഷൻ മാറ്റൽ, രജിസ്ട്രേഷൻ മാറ്റൽ ഇതൊന്നും സാരഥിയിലേക്ക് മാറ്റിയിട്ടില്ല. ഇതിനായുള്ള ഒാൺലൈൻ നടപടികളിൽ വൺ ടൈം പാസ്വേഡ് വാഹന ഉടമയുടെ മൊബൈൽ ഫോണിലേക്കാണെത്തുക. ഇതാകെട്ട ഏജൻറുമാർക്കും ഉദ്യോഗസ്ഥർക്കും ബുദ്ധിമുട്ടാകുമത്രേ. ഫാൻസി നമ്പർ തെരഞ്ഞെടുക്കലിനും ലേലത്തിനും ഒാൺൈലൻ സൗകര്യമുണ്ടെങ്കിലും അലോട്ട്മെൻറ് ലെറ്ററിനുള്ള നടപടികളിൽ പഴയപടി അധികൃതർ കനിയണം. ലൈസൻസ് നടപടികളുടെ കാര്യവും വ്യത്യസ്തമല്ല. പുതിയ ലൈസൻസുകൾക്ക് മാത്രമേ സാരഥിയിൽ സൗകര്യമുള്ളൂ. പുതുക്കലിനും ഹെവി ബാഡ്ജ് യോഗ്യതകൾ നിലവിലുള്ള ലൈസൻസിൽ ചേർക്കുന്നതുമടക്കം മറ്റ് സേവനങ്ങൾക്ക് ഇപ്പോഴും പഴയരീതിതന്നെ ശരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.