ട്രാൻസ്​ജെൻഡർമാരു​ടെ ലിംഗമാറ്റ തെറപ്പി ചികിത്സ: മാർഗ നിർദേശമുണ്ടാക്കണമെന്ന്​ ഹൈകോടതി

കൊച്ചി: ട്രാൻസ്​ജെൻഡർ വിഭാഗക്കാരിലെ ലിംഗമാറ്റ തെറപ്പി ചികിത്സയുമായി ബന്ധപ്പെട്ട്​ സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന്​ ഹൈകോടതി. ലൈംഗികാഭിമുഖ്യം മാറ്റുന്നതി​െൻറ പേരിൽ ഇത്തരത്തിൽ നിർബന്ധിത തെറപ്പി ചികിത്സക്ക്​ വിധേയമാക്കുന്നതിനെതിരെ കർശന നടപടി വേണമെന്നും ജസ്​റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു.

ലൈംഗിക ന്യൂനപക്ഷ കൂട്ടായ്മ സംഘടനയായ 'ക്വീറല'യും മറ്റൊരു വ്യക്തിയും നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​. വിഷയം വീണ്ടും പരിഗണിക്കുന്ന 2022 മേയ് 18 നുമുമ്പ്​ മാർഗനിർദേശങ്ങൾ കോടതിയിൽ സമർപ്പിക്കണമെന്ന്​ കോടതി നിർദേശിച്ചു.

നിർബന്ധിത ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായ ട്രാൻസ്ജെൻഡറുകൾ ഗുരുതര ശാരീരിക -മാനസിക പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും ലിംഗമാറ്റ ശസ്ത്രക്രിയക്ക് നിലവിൽ മാനദണ്ഡങ്ങളില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. അതേസമയം, ഇതുസംബന്ധിച്ച്​ മാർഗനിർദേശങ്ങളൊന്നും നിലവിലില്ലെന്നും നിർബന്ധിത ലിംഗമാറ്റ ശസ്ത്രക്രിയ നടക്കുന്നതായി പരാതികൾ ലഭിച്ചിട്ടില്ലെന്നുമായിരുന്നു സർക്കാറി​െൻറ വിശദീകരണം.

ഇത്തരം നടപടികളുണ്ടാകുന്ന​ുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും വ്യക്തമാക്കി. തുടർന്നാണ്​ ലിംഗമാറ്റ ശസ്ത്രക്രിയക്ക് മാർഗനിർദേശങ്ങൾ അനിവാര്യമാണെന്ന്​ കോടതി അഭിപ്രായപ്പെട്ടത്​.

Tags:    
News Summary - Transgender Gender reassignment Therapy for Transgender People: High Court seeks guidelines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.