പ്രതീകാത്മക ചിത്രം
കോഴിക്കോട്: ഓണമാഘോഷിക്കാൻ നാട്ടിലേക്ക് തിരിച്ച മലയാളികളടക്കമുള്ളവരെ വലച്ച് ട്രെയിനുകൾ വൈകിയോടുന്നു. ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന കേരള എക്സ്പ്രസ് (12626) അഞ്ചുമണിക്കൂർ വൈകിയോടുന്നു. ദിബ്രുഗറിൽനിന്ന് കന്യാകുമാരി വരെ പോകുന്ന വിവേക് എക്സ്പ്രസാകട്ടെ (22504) നാലുമണിക്കൂർ വൈകിയോടുകയാണ്. ബിലാസ്പൂരിൽ നിന്ന് രാവിലെ 8:15ന് യാത്രയാരംഭിച്ച ബിലാസ്പൂർ - തിരുനെൽവേലി എക്സ്പ്രസ് (22619) രണ്ടുമണിക്കൂറാണു വൈകിയോടുന്നത്.
അതേസമയം, മുംബൈയിൽനിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന നേത്രാവതി എക്സ്പ്രസ് (16345), മംഗളൂരുവിൽനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ഏറനാട് എക്സ്പ്രസ് (16605), കന്യാകുമാരിയിൽനിന്ന് മംഗളൂരുവിലേക്ക് പോകുന്ന പരശുറാം എക്സ്പ്രസ് (16650) എന്നിവയും വൈകിയോടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.