Posted On
date_range Updated On
date_range ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റുമാര്‍ക്ക് ജൂൺ 12നും 15നും പരിശീലന ക്യാമ്പ്
തിരുവനന്തപുരം: പുതുതായി നിയമിതരായ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാര്‍ക്കുവേണ്ടി കെ.പി.സി.സി രണ്ടു ദിവസം നീളുന്ന പഠനക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 12 മുതല്‍ 15വരെ നടത്തുന്ന ക്യാമ്പില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് കെ.പി.സി.സി ജന. സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളുടെ ക്യാമ്പ് 12,13 തീയതികളില്‍ ആലുവ എടത്തല ശാന്തിഗിരി ക്യാമ്പ് സെന്ററിലാണ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളുടെ ക്യാമ്പ് 14,15 തീയതികളില്‍ കോഴിക്കോട് തൊണ്ടയാട് ബൈപാസ് റോഡിലെ അപ്പോളോ ഡിമോറയിലും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.