അ​വ​ധി​ക്കാ​ല പ്ര​ത്യേ​ക െട്ര​യി​നു​ക​ൾ

തിരുവനന്തപുരം: അവധിക്കാല തിരക്ക് കുറക്കാൻ ദക്ഷിണ റെയിൽവേ താഴെപ്പറയുന്ന റൂട്ടുകളിൽ പ്രത്യേക പ്രതിവാര െട്രയിനുകൾ ഓടിക്കും:
കൊച്ചുവേളി - മംഗളൂരു സ്പെഷൽ 
െട്രയിൻ (കോട്ടയം വഴി)
•ഏപ്രിൽ ഏഴുമുതൽ ജൂൺ 30 വരെ വെള്ളിയാഴ്ചകളിൽ കൊച്ചുവേളിയിൽനിന്ന് വൈകീട്ട് 6.35ന് പുറപ്പെടുന്ന കൊച്ചുവേളി -മംഗളൂരു സ്പെഷൽ ഫെയർ സ്പെഷൽ െട്രയിൻ (നം. 06053) തൊട്ടടുത്ത ദിവസം രാവിലെ 5.10ന് മംഗളൂരു ജങ്ഷനിൽ എത്തും. 
 •ഏപ്രിൽ ഒമ്പതുമുതൽ ജൂലൈ രണ്ടുവരെ മടക്കയാത്രയിൽ  ഞായറാഴ്ചകളിൽ െട്രയിൻ (നം. 06054) മംഗളൂരു ജങ്ഷനിൽ നിന്ന് വൈകീട്ട് 3.40ന് പുറപ്പെട്ട് പിറ്റേന്ന് തിങ്കളാഴ്ച പുലർച്ച അഞ്ചിന് കൊച്ചവേളി ജങ്ഷനിൽ എത്തും. ഒരു തേർഡ് എ.സി, എട്ട് സ്ലീപ്പർ ക്ലാസ്, എട്ട് ജനറൽ കോച്ച് എന്നിവയടങ്ങുന്ന ഈ െട്രയിനുകൾക്ക് കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ ജങ്ഷൻ, കോഴിക്കോട്, കണ്ണൂർ, കാസർകോട് സ്റ്റേഷനുകളിൽ സ്റ്റോപ് ഉണ്ടായിരിക്കും.
കൊച്ചുവേളി - പുതുച്ചേരി 
(നാഗർകോവിൽ ടൗൺ വഴി)
•ഏപ്രിൽ ആറിനും ജൂൺ 21നുമിടക്ക് വ്യാഴാഴ്ചകളിൽ രാവിലെ 5.10ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന െട്രയിൻ (നം. 60652) അന്ന്  രാത്രി 8.10ന് പുതുച്ചേരിയിലെത്തും.  
•മടക്കയാത്രയിൽ ഏപ്രിൽ ആറിനും ജൂൺ 29നുമിടക്ക് ഈ െട്രയിൻ (നം.06051) എല്ലാ വെള്ളിയാഴ്ചയും രാത്രി 10.30ന് പുതുച്ചേരിയിൽനിന്ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം ഉച്ചക്ക് 2.15ന് കൊച്ചുവേളിയിൽ എത്തും.
ഒരു തേർഡ് എ.സി, എട്ട് സ്ലീപ്പർ ക്ലാസ്, എട്ട്  ജനറൽ കോച്ച് എന്നിവയടങ്ങുന്ന ഈ െട്രയിനുകൾക്ക് തിരുവനന്തപുരം, കുഴിത്തുറ, നാഗർകോവിൽ ടൗൺ, വള്ളിയൂർ, തിരുനെൽവേലി,  കോവിൽപട്ടി, സാത്തൂർ, വിരുതുനഗർ, മധുര, ദിണ്ഡിഗൽ, തിരുച്ചിറപ്പള്ളി, വിരുദാചലം, വില്ലുപുരം എന്നിവിടങ്ങളിൽ സ്റ്റോപ് ഉണ്ടാകും.
എറണാകുളത്തിനും ഹൗറക്കുമിടയിൽ 
സുവിധ സ്പെഷൽ
•ഏപ്രിൽ  ഒന്നിന് വൈകീട്ട് അഞ്ചിന് ഹൗറയിൽ നിന്ന് പുറപ്പെടുന്ന സുവിധ സ്പെഷൽ (നം. 82801)  തിങ്കളാഴ്ച രാവിലെ ആറിന് എറണാകുളം ജങ്ഷനിലെത്തും. 
•മടക്കയാത്രയിൽ ഈ െട്രയിൻ (നം. 02856) ഏപ്രിൽ നാലാം തീയതി ചൊവ്വാഴ്ച രാവിലെ 8.50 ന് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെട്ട് ബുധനാഴ്ച രാത്രി 11ന് ഹൗറയിൽ എത്തും.
എട്ട് ത്രീ ടിയർ എ.സി കോച്ചും എട്ട് സ്ലീപ്പർ ക്ലാസ്കോച്ചുകളുമുള്ള  ഈ െട്രയിനുകൾക്ക് ആലുവ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഇൗറോഡ്, ജോലാർപേട്ട, റെനിഗുണ്ട എന്നിവിടങ്ങളിൽ സ്റ്റോപ് ഉണ്ടാകും.

Tags:    
News Summary - train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.