യാത്രക്കാരെ കയറ്റാതെ എ.ബി.വി.പി സംഘത്തിന്‍റെ ട്രെയിൻ യാത്ര VIDEO

കോഴിക്കോട്​: യാത്രക്കാരെ കയറാൻ അനുവദിക്കാതെ എ.ബി.വി.പി പ്രവർത്തകരുടെ ​ട്രെയിൻ യാത്ര. മാർക്​സിസ്​റ്റ്​ അക്രമങ്ങ​ൾക്കെതിരെ 11ന്​ തിരുവനന്തപുരത്ത്​ നടക്കുന്ന ‘ചലോ കേരള’ റാലിയിൽ പ​െങ്കടുക്കാൻ ഉത്തരേന്ത്യയിൽ നിന്നെത്തിയ എ.ബി.വി.പി പ്രവർത്തകരാണ്​ മലയാളികളടക്കമുള്ള യാത്രക്കാരെ ട്രെയിനിൽ കയറാൻ അനുവദിക്കാതിരുന്നത്. റാലിയിൽ പ​െങ്കടുക്കാൻ മധ്യപ്രദേശിൽനിന്ന്​ തിരുവനന്തപുരത്തേക്ക്​ യാത്രതിരിച്ച 65 അംഗ സംഘമാണ്​ പ്രശ്​നങ്ങൾ സൃഷ്​ടിച്ചത്​. 

ഇ​ൻഡോർ-കൊച്ചുവേളി എക്​സ്​പ്രസിലെ ജനറൽ കമ്പാർട്ട്മ​​െൻറിലായിരുന്നു സംഘത്തി​​​െൻറ യാത്ര.  ട്രെയിൻ കണ്ണൂർ സ്​റ്റേഷനിലെത്തിയതോടെ സംഘം കമ്പാർട്ട്​മ​​െൻറി​​​െൻറ വാതിലുകൾ ഉള്ളിൽനിന്ന്​ പൂട്ടി മറ്റുയാത്രക്കാർ കയറുന്നത്​ തടയുകയായിരുന്നു. എ.ബി.വി.പി പ്രവർത്തകർ കോച്ച്​ ബുക്കു​ ചെയ്​തതിനാലാണ്​ മറ്റുയാത്രക്കാരെ കയറ്റാത്തത്​ എന്നതായിരുന്നു സംഘത്തി​​​െൻറ അവകാശവാദം. 

അതിനിടെ ടിക്കറ്റെടുത്തിട്ടും ​െട്രയിനിൽ കയറാൻ അനുവദിച്ചില്ലെന്നുകാട്ടി കണ്ണൂർ സ്വദേശിയായ ടി. മനോഹരൻ റെയിൽവേ സംരക്ഷണസേനക്കും പൊലീസിനും പരാതി നൽകി. രാവിലെ ഒമ്പതരയോടെ ട്രെയിൻ കോഴിക്കോട്​ സ്​റ്റേഷനിലെത്തിയപ്പോഴും സംഘം യാത്രക്കാരെ കയറാൻ അനുവദിച്ചില്ല. ഇതോടെ റെയിൽവേ ഉദ്യോഗസ്​ഥരും സംരക്ഷണസേനയിലെ സി.​െഎ വിനോദ്​ ജി. നായരും എ.എസ്​.​െഎ കതിരേഷ്​ ബാബുവും ഇടപെട്ട്​  മറ്റുയാത്രക്കാർക്ക്​ കമ്പാർട്ട്​മ​​െൻറിൽ കയറാൻ അവസരമൊരുക്കുകയായിരുന്നു. പൊലീസ് പരിശോധനയിൽ സംഘത്തിലെ 15 പേർക്ക്​ ടിക്കറ്റില്ലെന്ന്​ കണ്ടെത്തിയതോടെ ഇവരെ  ഇറക്കിവിടണമെന്ന്​ മറ്റുയാത്രക്കാർ ആവശ്യപ്പെട്ടത് വാക്​ തർക്കത്തിനിടയാക്കി. 

ഇതിനിടെ യാത്ര പുറപ്പെ​െട്ടങ്കിലും സംഘത്തിലെ ഒരാൾ ചെയിൻ വലിച്ച്​ ട്രെയിൻ നിർത്തിച്ചു. അവസാനം റെയിൽവേ സുരക്ഷസേനയിലെ ഉദ്യോഗസ്​ഥർ ഇവർക്കൊപ്പം സഞ്ചരിച്ച്​ ഷൊർണൂരിൽനിന്ന്​  ടി.ടി.ആർ മുഖാന്തരം ടിക്കറ്റുകളുടെ പരിശോധന നടത്തുകയും ​15 പേരിൽനിന്ന്​ മധ്യപ്രദേശിലെ രത്തലം മുതൽ ​െകാച്ചുവേളിവരെയുള്ള ടിക്കറ്റ്​ തുക കണക്കാക്കി 11,200 രൂപ പിഴ ഇൗടാക്കുകയും  ചെയ്​തു. 

ട്രെയിൻ ചെയിൻ വലിച്ചു​ നിർത്തിച്ചതിനും ആളുകളെ കയറ്റാത്തതിനും മൂന്ന്​ എ.ബി.വി.പി പ്രവർത്തകരുടെ പേരിൽ കേസെടുത്തതായി റെയിൽവേ സംരക്ഷണസേന അറിയിച്ചു. 

Full View
Tags:    
News Summary - Train Traveling Without Ticket; ABVP Workers Under Custody in Shornur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.