Posted On
date_range Updated On
date_range കാസർകോട് ട്രെയിൻ ഇടിച്ച് രണ്ടു പേർ മരിച്ചു
കുമ്പള: മൊഗ്രാലിൽ രണ്ടു തൊഴിലാളികൾ ട്രെയിനിടിച്ച് മരിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ മുഹമ്മദ് ഹുസൈൻ (22), ഇസ്റായീൽ (22) എന്നിവരാണ് മരിച്ചത്.
മൊഗ്രാൽ പുത്തൂരിൽനിന്ന് മൊഗ്രാൽ പാലത്തിലൂടെ നടന്നുവരുമ്പോൾ വ്യാഴാഴ്ച ഉച്ചക്ക് 12.45ഓടെ കാസർകോട്ടു ഭാഗത്തുനിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ഇൻറർസിറ്റി എക്സ്പ്രസ് ഇടിക്കുകയായിരുന്നു. മൃതദേഹങ്ങൾ മീറ്ററുകളോളം വലിച്ചിഴക്കപ്പെട്ട് ചിന്നിച്ചിതറിയ നിലയിലായിരുന്നു.
തേപ്പ് തൊഴിലാളികളായിരുന്നു ഇരുവരും. കുമ്പള പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി ശരീരഭാഗങ്ങൾ പോസ്റ്റ്മോർട്ടത്തിനയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.