മുഹമ്മദ് കുഞ്ഞ്, നിസാർ
Posted On
date_range Updated On
date_range ചന്ദനമരം കടത്ത്; വയോധികനും മകനും പിടിയിൽ
ഷൊർണൂർ: പിക്കപ്പ് വാനിൽ മരത്തിനടിയിൽ ഒളിപ്പിച്ച് ചന്ദനമരം കടത്തിയ പിതാവും മകനും പൊലീസ് പിടിയിൽ. പെരുമ്പാവൂർ അല്ലിപ്ര ചിറപ്പുള്ളി മുഹമ്മദ് കുഞ്ഞ് (59), മകൻ നിസാർ (36) എന്നിവരാണ് പിടിയിലായത്. തൃശൂർ അകമല ഭാഗത്ത് നടത്തിയ തെരച്ചിലിലാണ് വനം വകുപ്പധികൃതർ ഇവരെ തൊണ്ടി സഹിതം പിടികൂടിയത്. ഒറ്റപ്പാലം വനം റേഞ്ച് പരിധിയിൽ വരുന്ന തിരുവാഴിയോട് വനമേഖലയിൽ നിന്നാണ് ഇവർ ചന്ദനം മുറിച്ച് കടത്താൻ ശ്രമിച്ചത്. 61 കഷ്ണങ്ങളാക്കി കടത്താൻ ശ്രമിച്ച ചന്ദനത്തിന് 303 കിലോ തൂക്കമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.