നീലഗിരി: ഊട്ടി-ഗൂഡല്ലൂർ റോഡിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി നീലഗിരി ജില്ലാ കലക്ടറുടെ ഉത്തരവ്. നടുവട്ടത്ത് ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്നാണ് നിയന്ത്രണം. ഉരുൾപൊട്ടലിൽ ആർക്കും പരിക്കേറ്റിട്ടില്ല. റോഡിലൂടെ സർക്കാർ ബസുകൾക്കും പ്രാദേശിക വാഹനങ്ങൾക്കും മാത്രമേ അനുമതിയുണ്ടാവു. ടൂറിസ്റ്റ് വാഹനങ്ങൾ പൂർണമായും തടയുമെന്ന് നിലഗീരി ഭരണകൂടം അറിയിച്ചു.
എമർജൻസി വാഹനങ്ങൾക്ക് റോഡിൽ നിയന്ത്രണങ്ങളുണ്ടാവില്ല. ബസുകൾക്ക് രാവിലെ ആറ് മുതൽ രാത്രി ആറ് വരെ മാത്രമായിരിക്കും അനുമതിയുണ്ടാവുക. ടൂറിസ്റ്റ് വാഹനങ്ങൾ പൂർണമായും നിയന്ത്രിക്കാൻ മലപ്പുറം, വയനാട് ചെക്ക്പോസ്റ്റുകൾക്ക് തമിഴ്നാട് ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.
വ്യാഴം, വെള്ളി ദിവസങ്ങളിൽ നീലഗിരി ജില്ലയിൽ കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴക്കുള്ള സാധ്യതയാണ് ജില്ലയിൽ പ്രവചിക്കുന്നത്. ജനങ്ങളോട് വീടുകൾക്കുള്ളിൽ തന്നെ തുടരാൻ ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.