Posted On
date_range Updated On
date_range കുറ്റിപ്പുറം പാലത്തിൽ ഇന്ന് രാത്രി ഗതാഗത നിയന്ത്രണം
കുറ്റിപ്പുറം(മലപ്പുറം) : കുറ്റിപ്പുറം പാലത്തിൽ ബുധനാഴ്ച രാത്രി ഭാഗിക ഗതാഗത നിയന്ത്രണം. പാലത്തിന്റെ കമാനം ബീമുകൾക്ക് മണ്ണുമാന്തി യന്ത്രം ഇടിച്ച് കേടുപാട് സംഭവിച്ചിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണിക്കായാണ് രാത്രി 11 മുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
തൃശൂരിൽ നിന്ന് സംസ്ഥാന പാതയിലൂടെ വരുന്ന വാഹനങ്ങൾ എടപ്പാളിൽ നിന്ന് തിരിഞ്ഞ് പൊന്നാനി ചമ്രവട്ടം പാലത്തിലൂടെ പോകണം. കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ തിരൂർ വഴി ചമ്രവട്ടം പാലത്തിലൂടെ കടന്നുപോകണം.
കുറച്ചുദിവസം മുമ്പ് ആറുവരിപ്പാത നിർമാണ കമ്പനിയുടെ മണ്ണുമാന്തി യന്ത്രം ലോറിയിൽ കൊണ്ടുപ്പോകുന്നതിനിടെ ഉയർന്ന ഭാഗം ബീമുകളിൽ തട്ടിയാണ് കേട് സംഭവിച്ചത്. നിലവിൽ പൊട്ടിത്തൂങ്ങിയ കോൺക്രീറ്റ് ബീമുകൾ ഇരുമ്പ് ക്ലാമ്പ് ഉപയോഗിച്ച് താങ്ങിനിർത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.