Posted On
date_range Updated On
date_range നാടുകാണി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
നിലമ്പൂർ: കനത്ത മഴയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ നാടുകാണി ചുരത്തിൽ ഗതാഗത നിയന്ത്രണം. ബുധൻ, വ്യാഴം ദിവസങ്ങളിൽ രാത്രികാല യാത്രക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
രാത്രി 9 മുതൽ രാവിലെ 6 വരെയാണ് യാത്രാ നിരോധനം. മലപ്പുറം ജില്ല കലക്ടർ വി.ആർ. പ്രേംകുമാറാണ് ഉത്തരവിട്ടത്.
വാഹനങ്ങൾക്ക് ജാഗ്രത നിർദേശം നൽകാൻ വഴിക്കടവ് ആനമറിയിൽ പൊലീസ് ക്യാമ്പ് ചെയ്യും. നാടുകാണി ചുരം ഉരുൾപൊട്ടൽ തീവ്രമേഖലയായതിനാലാണ് ജാഗ്രത നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.