Posted On
date_range Updated On
date_range താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം
കോഴിക്കോട്: ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകളില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറിയില്‍ കയറ്റല്‍, അറ്റകുറ്റപ്പണികള്‍ എന്നിവ നടക്കുന്നതിനാല്‍ തിങ്കളാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.
ഈ ജോലി പൂർത്തീകരിക്കുന്നതുവരെയാണ് നിയന്ത്രണം.മള്‍ട്ടി ആക്സില്‍ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിടുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.