Posted On
date_range Updated On
date_range അറ്റകുറ്റപ്പണി: ശനിയാഴ്ചയും മാർച്ച് 26നും ട്രെയിനുകൾ വൈകും
തിരുവനന്തപുരം: കൊല്ലം-കായംകുളം സെക്ഷനിൽ സിഗ്നൽ സംവിധാനത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശനിയാഴ്ചയും മാർച്ച് 26നും ട്രെയിൻ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി (16345) കൊല്ലത്തിനും കായംകുളത്തിനുമിടയിൽ 40 മിനിറ്റ് വൈകും. സെക്കന്ദരാബാദ്-തിരുവനന്തപുരം സെൻട്രൽ ശബരി (17230) 15 മിനിറ്റും തിരുവനന്തപുരം-ചെന്നൈ മെയിൽ (12624) 20 മിനിറ്റും വൈകും.
മാർച്ച് 26ന് ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി (16345) ഒരു മണിക്കൂർ 10 മിനിറ്റും സെക്കന്ദരാബാദ്-തിരുവനന്തപുരം ശബരി (17230) 40 മിനിറ്റും തിരുവനന്തപുരം-ചെന്നൈ മെയിൽ (12624) 30 മിനിറ്റും വൈകുമെന്ന് റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.