Posted On
date_range Updated On
date_range ട്രാക് നവീകരണം: ശബരിയും ഐലൻഡും വൈകും
തിരുവനന്തപുരം: െചന്നൈ ഡിവിഷൻ പരിധിയിൽ ട്രാക് നവീകരണ ജോലികൾ നടക്കുന്നതിനാൽ രണ്ടു ട്രെയിനുകൾ വൈകി പുറപ്പെടുമെന്ന് റെയിൽവേ അറിയിച്ചു. നവംബർ 20, 24, 27 ഡിസംബർ ഒന്ന് തീയതികളിലാണ് നിയന്ത്രണം.
രാവിലെ ഏഴിന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി എക്സ്പ്രസ് (17229) മൂന്നു മണിക്കൂർ വൈകി രാവിലെ 10നാണ് യാത്രയാരംഭിക്കുക. രാത്രി 8.10ന് ബംളൂരുവിൽനിന്ന് യാത്ര തിരിക്കേണ്ട ബംഗളൂരു-കന്യാകുമാരി െഎലൻഡ് എക്സ്പ്രസ് ഒരു മണിക്കൂർ വൈകി രാത്രി 9.10 നേ യാത്ര തിരിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.