Posted On
date_range Updated On
date_range സെൻകുമാറിന്‍റെ കേസ്: ഹൈകോടതി ജഡ്ജി പിന്മാറി
കൊച്ചി: മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെതിരായ ഹരജി കേൾക്കുന്നതിൽ നിന്ന് ഹൈകോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് കെമാൽപാഷയാണ് പിന്മാറിയത്. വ്യാജരേഖ ചമച്ച് അർധവേതനം കൈപ്പറ്റി, കെ.എസ്.എഫ്.ഐ.ഡി.സിയിൽ മാനദണ്ഡം മറികടന്നു വായ്പ അനുവദിച്ചു എന്നീ കേസികളിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സെൻകുമാറാണ് കോടതിയെ സമീപിച്ചത്. കേസ് ഹൈകോടതിയിലെ മറ്റൊരു ബെഞ്ച് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.