2003ലെ ബ്രൂവറി അനുമതി: ചെന്നിത്തല മറുപടി പറയണമെന്ന്​ ടി.പി രാമകൃഷ്​ണൻ

തിരുവനന്തപുരം: ബ്രൂവറിക്ക് 2003ൽ​ അനുമതി നൽകിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ്​ ​രമേശ്​ ചെന്നിത്തല മറുപടി പറയണമെന്ന്​ എക്​സൈസ്​ മന്ത്രി ടി.പി രാമകൃഷ്​ണൻ. ബ്രൂവറി അനുവദിച്ച വിഷയത്തിൽ വ്യവസായ വകുപ്പുമായി ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2003ൽ എ.കെ ആൻറണി മുഖ്യമന്ത്രിയായിരിക്കു​േമ്പാൾ ബ്രൂവറി അനുവദിച്ചിരുന്നു. ഇക്കാര്യത്തിൽ ചെന്നിത്തല മറുപടി പറയണമെന്നാണ്​ എൽ.ഡി.എഫി​​​​െൻറ ആവശ്യം. 1999ന്​ ശേഷം ബ്രൂവറികളും ഡിസ്​റ്റലറികളും അനുവദിച്ചി​ട്ടില്ലെന്നായിരുന്നു ചെന്നിത്തല പറഞ്ഞിരുന്നത്​.

ബ്രൂവറി അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന്​ ആരോപിച്ച്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എക്​സൈസ്​ മന്ത്രി ടി.പി രാമകൃഷ്​ണന്​ മുമ്പാകെ പത്ത്​ ചോദ്യങ്ങളും രമേശ്​ ചെന്നിത്തല ഉന്നയിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ യു.ഡി.എഫ്​ സർക്കാറും ബ്രൂവറി അനുവദിച്ചിട്ടുണ്ടെന്ന വാർത്തകൾ പുറത്ത്​ വന്നത്​.

നേരത്തെ ബ്രൂ​വ​റി (മദ്യനിർമാണശാല) ആ​രം​ഭി​ക്കാ​ൻ പ​വ​ര്‍ ഇ​ന്‍ഫ്രാ​ടെ​ക്കി​ന് ക​ള​മ​ശേ​രി കി​ന്‍ഫ്ര പാ​ര്‍ക്കി​ല്‍ ഭൂ​മി ന​ല്‍കി​യി​ട്ടി​ല്ലെ​ന്ന് വ്യവസായ കേന്ദ്രം രേ​ഖ​യും വ്യ​വ​സാ​യ മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണ​വും വ്യ​ക്ത​മാ​ക്കിയിരുന്നു. എ​ന്നാ​ൽ, ക​മ്പ​നി​ക്ക്​ പ​ത്തേ​ക്ക​ര്‍ അ​നു​വ​ദി​ച്ചെ​ന്നാ​ണ് എ​ക്‌​സൈ​സ് ​ ഉ​ത്ത​ര​വി​ൽ പറഞ്ഞിരുന്നത്​. ഇത്​ എക്​സൈസ്​ വകുപ്പും വ്യവസായ വകുപ്പും തമ്മിൽ ആശയക്കുഴപ്പമുണ്ടെന്ന വാർത്തകൾക്ക്​ കാരണമായിരുന്നു.

Tags:    
News Summary - T.P Ramakrishnan on Brewery scam-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.