Posted On
date_range Updated On
date_range ടി.പി കേസ്: ഗൂഡാലോചന കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹരജി നാളെ പരിഗണിക്കും
കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധശ്രമ ഗൂഡാലോചന കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. ഹരജിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചേക്കും. കേസില്‍ പുതിയ പ്രതികളുണ്ടോയെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ ഹൈക്കോടതി ആരാഞ്ഞിരുന്നു. എടച്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ടി.പി ചന്ദ്രശേഖരെൻറ ഭാര്യ കെ.കെ രമയാണ് ഹൈക്കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.