കൊച്ചി: മിശ്രവിവാഹിതയായ തന്നെ യോഗ കേന്ദ്രത്തിൽ തടങ്കലിൽ പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട ഡോ. ശ്വേതക്ക് ഭർത്താവ് റിേൻറാ െഎസക്കിനൊപ്പം പോകാൻ ഹൈകോടതി അനുമതി. ഭാര്യ ശ്വേതയെ മാതാപിതാക്കൾ അന്യായ തടങ്കലിൽവെച്ചെന്ന് ചൂണ്ടിക്കാട്ടി റിേൻറാ നൽകിയ ഹേബിയസ്കോർപസ് ഹരജി പരിഗണിക്കെവ ഭർത്താവിനൊപ്പം പോകാനാണ് താൽപര്യമെന്ന് ശ്വേത വ്യക്തമാക്കിയിരുന്നു. ഇവരുടെ വിവാഹം രജിസ്റ്റർ ചെയ്ത രേഖകള്‍ കോടതി പരിശോധിച്ചു. തുടര്‍ന്ന് വ്യാഴാഴ്ച ശ്വേതയെ സ്വന്തം ഇഷ്ടപ്രകാരം വിട്ട് കോടതി ഉത്തരവിടുകയായിരുന്നു.
അതേസമയം, ശ്വേതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗ കേന്ദ്രത്തിനും അധികൃതർക്കുമെതിരായ അന്വേഷണവും നടപടികളും ഉചിതമായ നിയമസംവിധാനത്തില്‍ തുടരാൻ കോടതി നിർദേശിച്ചു. താനും റിേൻറായും ഒരുമിച്ച് താമസിക്കവെ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് ബന്ധം ഉപേക്ഷിക്കാൻ നിർബന്ധിച്ചെന്നും തൃപ്പൂണിത്തുറയിലെ വിവാദ യോഗ സെൻററിൽ തടവിലാക്കി ഉപദ്രവിച്ചെന്നുമായിരുന്നു ശ്വേത കോടതിയിലുൾപ്പെടെ നൽകിയ പരാതിയും മൊഴിയും. തുടർന്നാണ് യോഗ സെൻററിനെതിരെ കേസ് എടുക്കാൻ കോടതി നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.