ടോ​പ്സ് പ്ര​ഫ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ് കേ​ര​ള സു​ന്നി ജ​മാ​അ​ത്ത് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് അ​ഷ്റ​ഫ് ബാ​ഹാ​സ​ൻ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ടോപ്സ് പ്രഫഷനൽ കോൺഫറൻസ് സമാപിച്ചു

മ​ല​പ്പു​റം: കേ​ര​ള സു​ന്നി ജ​മാ​അ​ത്തി​ന് കീ​ഴി​ലു​ള്ള പ്ര​ഫ​ഷ​ന​ൽ വി​ങ്ങാ​യ ടോ​പ്സ് സം​ഘ​ടി​പ്പി​ച്ച അ​ഞ്ചാ​മ​ത് പ്ര​ഫ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ് ‘പ്രോ ​ഫോ​ക്ക​സ്’ സ​മാ​പി​ച്ചു. കേ​ര​ള സു​ന്നി ജ​മാ​അ​ത്ത് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് അ​ഷ്റ​ഫ് ബാ​ഹാ​സ​ൻ ത​ങ്ങ​ൾ ചെ​ട്ടി​പ്പ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ടോ​പ്സ് പ്ര​സി​ഡ​ന്റ് ഡോ. ​കെ. സു​ബൈ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. നൂ​റു​ദ്ദീ​ൻ വ​ഹ​ബി സ്വാ​ഗ​തം പ​റ​ഞ്ഞു. മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ൾ ബാ​ഖ​വി പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

അ​ഷ്റ​ഫ് ബാ​ഖ​വി ഒ​ടി​യ​പ്പാ​റ, സൈ​ബ​ർ പൊ​ലീ​സ് എ.​എ​സ്.​ഐ ടി. ​മ​നീ​ഷ് കു​മാ​ർ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. ഇ​ബ്രാ​ഹിം സ​ഖാ​ഫി പു​ഴ​ക്കാ​ട്ടി​രി സ്പെ​ഷ​ൽ ടോ​ക്ക് ന​ട​ത്തി. പാ​ല​ക്കാ​ട് എ​ക്സൈ​സ് പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ അ​ബ്ദു​റ​ഹ്മാ​ൻ വാ​ഫി ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി.

കേ​ര​ള സം​സ്ഥാ​ന ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​ന​ജീ​ബ് മൗ​ല​വി സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കി. യ​അ്ഖൂ​ബ് ത​ങ്ങ​ൾ ചെ​ട്ടി​പ്പ​ടി, പി. ​അ​ലി അ​ക്ബ​ർ മൗ​ല​വി, ആ​ഷി​ഖ് ച​ക്ക​ര​ക്ക​ല്ല്, എ​ൻ​ജി​നീ​യ​ർ മൊ​യ്തീ​ൻ​കു​ട്ടി, അ​ഡ്വ. ഫാ​റൂ​ഖ് മു​ഹ​മ്മ​ദ്, ഡോ. ​ഷ​ഹ​ൻ​ഷാ പ​രീ​ദ് കാ​ല​ടി, എ​ൻ.​കെ. കു​ഞ്ഞാ​ലി, അ​ബ്ദു​ല്ല​ക്കു​ട്ടി കോ​ത​മം​ഗ​ലം, ഹാ​ശിം ബാ​ഫ​ഖി ത​ങ്ങ​ൾ, സി​റാ​ജു​ദ്ദീ​ൻ മൗ​ല​വി തു​ട​ങ്ങി​യ​വ​ർ വി​വി​ധ സെ​ഷ​നു​ക​ളി​ൽ സം​ബ​ന്ധി​ച്ചു. ടോ​പ്സ് ജി​ല്ല സെ​ക്ര​ട്ട​റി ഡോ. ​എ.​പി. മു​ഹ​മ്മ​ദ് സ​ലീം ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - TOPS Professional Conference concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.