ടോംസ് കോളജിൽ മാനസിക പീഡനമെന്ന് ആരോപണം

കോട്ടയം: കോളജ് ചെയര്‍മാനും അധ്യാപകരും അനധ്യാപകരും ചേര്‍ന്നു വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് ടോംസ് കോളജിനെതിരെ അന്വേഷണം പുരോഗമിക്കുന്നത്. ചെയര്‍മാന്‍ അടക്കമുള്ളവര്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ രാത്രി കയറിച്ചെല്ലുന്നുവെന്നും മോശമായി പെരുമാറുന്നുവെന്നും പരാതിയില്‍ പറയുന്നു. ഫീസ് അടയ്ക്കാത്ത വിദ്യാര്‍ഥികളോട് വളരെ മോശമായാണ് അധികൃതര്‍ പെരുമാറുന്നത്.

വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയ തെറ്റുകള്‍ക്കുപോലും വലിയ പിഴയും അധികൃതര്‍ ഈടാക്കുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ഇതുസംബന്ധിച്ച് വിദ്യാര്‍ഥികളും രക്ഷിതാക്കളും കഴിഞ്ഞ ദിവസം കോട്ടയത്ത് വാര്‍ത്തസമ്മേളനം നടത്തിയിരുന്നു. കോളജിലെ അധ്യാപകരുടെ യോഗ്യത സംബന്ധിച്ചും ആക്ഷേപം ഉയരുന്നുണ്ട്.

യോഗ്യതയില്ലാത്തവരാണ് അധ്യാപകരായത്തെുന്നതെന്നും ഒരു പഠനവകുപ്പിനും വകുപ്പ് മേധാവികളില്ളെന്നും വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രശ്നപരിഹാര സെല്‍പോലും പ്രവര്‍ത്തിക്കുന്നില്ളെന്നും രക്ഷിതാക്കള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ടോംസ് കോളജില്‍ നടക്കുന്ന നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ കാര്യങ്ങളില്‍ നേരിട്ട് ഇടപെട്ട് കുട്ടികളെ സംരക്ഷിക്കണമെന്ന് കോട്ടയം ജില്ല കലക്ടര്‍ക്ക് രക്ഷിതാക്കള്‍ നേരത്തേ പരാതി നല്‍കിയിരുന്നു.

 

Tags:    
News Summary - toms engineering college kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.