ടോംസ്​ കോളജിനെതിരായ അന്വേഷണം ഉമ്മൻചാണ്ടി സർക്കാർ അട്ടിമറിച്ചു- VIDEO

കോട്ടയം: വിദ്യാര്‍ഥി പീഡനം നടന്ന കോട്ടയം മറ്റക്കര ടോംസ് എഞ്ചിനിയറിങ്​ കോളജിനെതിരായ അന്വേഷണം ഉമ്മൻചാണ്ടി സര്‍ക്കാര്‍ അട്ടിറിച്ചതായി റിപ്പോർട്ട്​. കോളജ് ഡയറക്ടര്‍ ടോംസ് ജോസഫ് വിദ്യാര്‍ഥി പീഡനവും സാമ്പത്തിക തട്ടിപ്പും നടത്തിയതായി സി.ബി.സി.ഐ.ഡി കണ്ടെത്തിയ കേസാണ് അട്ടിമറിക്കപ്പെട്ടത്. വിദ്യാർഥികളെ മാനസികവും ശാരീരികവുമായി  നിരന്തരം പീഡിപ്പിച്ചെന്ന പരാതിയിൽ ടോംസ്​ ജോസഫിനെതിരെ വനിതാ കമ്മീഷനും അന്വേഷണം നടത്തിയിരുന്നു.  വനിതാ കമ്മീഷൻ  അന്വേഷണത്തിലും സി.ബി.സി.ഐ.ഡിയുടേതിന്​ സമാന കണ്ടെത്തലുകളാണുള്ളത്.

2011ല്‍ അന്വേഷണം പൂര്‍ത്തിയായിട്ടും സ്ഥാപനം ഉടമയെ അറസ്റ്റ് ചെയ്തില്ല.  എഫ്.ഐ. ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ്​ ടോംസിനെതിരായ നടപടികള്‍ നിലച്ചതെന്നും മീഡിയാ വൺ ചാനൽ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഡോംസിനെതിരായ എഫ്.ഐ. ആറിന്‍റെയും അന്വേഷണ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പും മീഡിയവൺ പുറത്തുവിട്ടിട്ടുണ്ട്​.

Full View
Tags:    
News Summary - toms engineering college kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.