കൊച്ചി: മെട്രോ കുതിക്കും മുമ്പേ വിവാദം കുതിച്ചുപായാനിടയാക്കി എന്നതാണ് മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ടോം ജോസ് കൊച്ചി മെട്രോക്ക് നല്‍കിയ സംഭാവന. വിവിധ വിവാദങ്ങള്‍ക്കൊടുവില്‍ അദ്ദേഹം വിജിലന്‍സ് കുരുക്കില്‍ അകപ്പെടുകയും ചെയ്തു.കൊച്ചി മെട്രോ റെയില്‍ കമ്പനി രൂപവത്കരിച്ചപ്പോള്‍തന്നെ അതിന്‍െറ തലപ്പത്തത്തെിയത് ടോം ജോസ് എന്ന പാലാക്കാരന്‍ 1984 ബാച്ച് കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. അന്നത്തെ മുഖ്യമന്ത്രിയുടെ അകമഴിഞ്ഞ പിന്തുണ കൂടിയായപ്പോള്‍ അദ്ദേഹം കേരളത്തിന്‍െറ ‘മെട്രോ മാന്‍’ ആകുമെന്നും പ്രതീക്ഷ ഉയര്‍ന്നു. എന്നാല്‍, മെട്രോയുമായി ബന്ധപ്പെട്ട് വിവാദങ്ങളുടെ തോഴനാകാനായിരുന്നു വിധി. മെട്രോയുടെ തുടക്കത്തില്‍ കരാര്‍ നല്‍കുന്നത് സംബന്ധിച്ചാണ് വിവാദമുയര്‍ന്നത്. കരാര്‍ ഉറപ്പിക്കുന്നതില്‍ ഇദ്ദേഹം തന്നിഷ്ടം പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു ആരോപണം. അവിടെ തുടങ്ങിയ വിവാദം ഒടുവില്‍ യഥാര്‍ഥ മെട്രോമാന്‍ ഇ. ശ്രീധരനെതിരെ കത്തയക്കുന്നതിലും മുഖ്യമന്ത്രിയുടെ ശാസന ഏറ്റുവാങ്ങുന്നതിലും വരെയത്തെി. അന്നത്തെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ശക്തമായി ഇടപെടുകയും ഇടത്-വലത് യുവജന സംഘടനകളുടെ പ്രതിഷേധവുമായി രംഗത്തത്തെുകയും ചെയ്തതോടെ മെട്രോയുടെ തലപ്പത്തുനിന്ന് ഒഴിയേണ്ടിയും വന്നു.
ഡല്‍ഹി മെട്രോ റെയില്‍ ഉപദേഷ്ടാവും മുന്‍ എം.ഡിയുമായ ഇ. ശ്രീധരനെതിരെ കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് കത്തയച്ചതാണ് പുലിവാലായത്. ഇതിനുപിന്നാലെ മഹാരാഷ്ട്രയില്‍ എസ്റ്റേറ്റ് വാങ്ങിയതും വിവാദമായി. മഹാരാഷ്ട്രയിലെ സിന്ധുദര്‍ഗില്‍ 1.63 കോടി മുടക്കി ഇദ്ദേഹവും കുടുംബവും 19.5 ഹെക്ടര്‍ വരുന്ന എസ്റ്റേറ്റാണ് വാങ്ങിയത്. രണ്ട് ബാങ്കുകളില്‍നിന്ന് വായ്പയെടുത്താണ് എസ്റ്റേറ്റ് വാങ്ങിയതെന്നായിരുന്നു അദ്ദേഹത്തിന്‍െറ വിശദീകരണം. എന്നാല്‍, ഒരുവര്‍ഷത്തിനകം ഈ വായ്പ ഒറ്റയടിക്ക് തിരിച്ചടച്ചത് പുലിവാലായി. അന്നത്തെ സര്‍ക്കാറിന് മുമ്പാകെ ഈ ആരോപണം എത്തുകയും ചെയ്തു.
പരാതി ശക്തമായതോടെ അന്നത്തെ അഡീഷനല്‍ ചീഫ് സെക്രട്ടറിയെ അന്വേഷണത്തിന് നിയോഗിച്ചു. അമേരിക്കയിലുള്ള സുഹൃത്ത് സഹായിച്ചതിനാലാണ് ബാങ്ക് വായ്പ ഒറ്റയടിക്ക് തിരിച്ചടക്കാന്‍ കഴിഞ്ഞത് എന്ന വിശദീകരണത്തില്‍ ഈ വിവാദവും ഒതുങ്ങി.
ടോം ജോസിന് എസ്റ്റേറ്റ് വിറ്റതായി രേഖയിലുള്ളയാള്‍ ദരിദ്രനായ മേസ്തിരിപ്പണിക്കാരനാണെന്ന വാര്‍ത്തയും പിന്നീട് വിവാദമായി. കെ.എം.എം.എല്‍ എം.ഡിയായിരിക്കെ നടത്തിയ ഇടപാടിലൂടെ സര്‍ക്കാറിന് ഒന്നേകാല്‍ കോടി നഷ്ടം വരുത്തിയെന്ന പരാതിയും മറ്റൊരു കുരുക്കായി.
പുതിയ സര്‍ക്കാര്‍ അധികാരത്തിലത്തെുകയും ജേക്കബ് തോമസ് വിജിലന്‍സിന്‍െറ തലവനാവുകയും ചെയ്തതോടെ വീണ്ടും ഈ പരാതികള്‍ ഉയര്‍ന്നുവരുമെന്ന് സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ്, തങ്ങള്‍ക്കെതിരെ പ്രതികാര നടപടിയുണ്ടാകുന്നുവെന്ന ആരോപണവുമായി മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ കണ്ടത്. എന്നാല്‍, ഉദ്യോഗസ്ഥ തലപ്പത്തുള്ളവര്‍ക്ക് ഞെട്ടല്‍ സമ്മാനിച്ച് ഐ.എ.എസ് അസോസിയേഷന്‍ പ്രസിഡന്‍റിന്‍െറ നേര്‍ക്കുതന്നെ വിജിലന്‍സിന്‍െറ കരങ്ങള്‍ നീണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.