തിരുവനന്തപുരം: തൊഴില്‍ വകുപ്പ് അഡീഷനല്‍ ചീഫ്സെക്രട്ടറി ടോം ജോസിന്‍െറ വാദങ്ങള്‍ തള്ളി വിജിലന്‍സ് ആന്‍ഡ് ആന്‍റികറപ്ഷന്‍ ബ്യൂറോ. മഹാരാഷ്ട്രയില്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട പരാതിയില്‍ തനിക്കെതിരെ നടന്ന വകുപ്പുതല അന്വേഷണത്തില്‍ നിരപരാധിത്വം തെളിയിക്കപ്പെട്ടെന്ന വാദമാണ് വിജിലന്‍സ് നിരാകരിക്കുന്നത്. പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ 2010 ആഗസ്റ്റ് 16നാണ് ടോം ജോസ് മഹാരാഷ്ട്രയില്‍ ഭൂമി വാങ്ങുന്നത്. ഇതിന് 1.40 കോടി വായ്പയെടുത്തു. ഇന്ത്യന്‍ ബാങ്കിന്‍െറ തിരുവനന്തപുരം ശാഖയില്‍നിന്നെടുത്ത വായ്പ ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ചടച്ചു.
ഭാര്യാബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ഇതെന്നാണ് ടോം ജോസ് സര്‍ക്കാറിനെ ധരിപ്പിച്ചത്. സംഭവം വിവാദമായതോടെ അദ്ദേഹത്തിനെതിരെ വിജിലന്‍സ് അന്വേഷണമാകാമെന്ന് മുന്‍ ചീഫ്സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍ നിലപാടെടുത്തെങ്കിലും തുടര്‍ന്ന് നടപടികളൊന്നുമുണ്ടായില്ല. ഭരത്ഭൂഷണ്‍ വിരമിച്ചതിനു പിന്നാലെ ടോം ജോസിന്‍െറ വസ്തുഇടപാട് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു.
പുരയിടത്തിന്‍െറ ദൃശ്യങ്ങള്‍ സഹിതം വാര്‍ത്തയായതോടെ വകുപ്പുതല അന്വേഷണത്തിന് ചീഫ്സെക്രട്ടറി ജിജി തോംസണ്‍ ഉത്തരവിട്ടു. ആഭ്യന്തര അഡീഷനല്‍ ചീഫ്സെക്രട്ടറി നളിനി നെറ്റോയുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. വസ്തുഇടപാട് സംബന്ധിച്ച വിവരങ്ങളും വായ്പാവിവരങ്ങളും സര്‍ക്കാറിനെ ധരിപ്പിച്ചോ എന്നതു മാത്രമാണ് അന്വേഷിച്ചത്. ഇക്കാര്യങ്ങളില്‍ ടോം ജോസ് കൃത്യത കാട്ടിയിരുന്നതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. പണത്തിന്‍െറ ഉറവിടത്തെകുറിച്ചോ പൊതുമരാമത്തില്‍ നടന്ന ഇടപാടുകളെകുറിച്ചോ അന്വേഷണം നീണ്ടില്ല.
വിജിലന്‍സ് അന്വേഷണത്തിലൂടെ മാത്രമേ അത്തരം വിവരങ്ങള്‍ കണ്ടത്തൊന്‍ സാധിക്കുമായിരുന്നുള്ളൂ. വിജിലന്‍സ് ഡയറക്ടറായി ഡോ. ജേക്കബ് തോമസ് അധികാരമേറ്റതോടെ ടോം ജോസിനെതിരെ അനധികൃതസ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ടാണ് പരാതി ലഭിച്ചത്. ഇതിനു തെളിവായി മഹാരാഷ്ട്രഭൂമിഇടപാട് എടുത്തുപറയുന്നെന്ന് മാത്രം. ഈ സാഹചര്യത്തില്‍ ഭൂമിഇടപാട് സംബന്ധിച്ച പണത്തിന്‍െറ ഉറവിടം ഉള്‍പ്പെടെ കാര്യങ്ങള്‍ കണ്ടത്തെിയാല്‍ മാത്രമേ അദ്ദേഹത്തിന് ക്ളീന്‍ചിറ്റ് നല്‍കാനാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേടുകളും പൊരുത്തക്കേടുകളും കണ്ടത്തെിയതിനെ തുടര്‍ന്നാണ് ടോം ജോസിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. വിശദമായ തുടര്‍അന്വേഷണത്തിലൂടെ മാത്രമേ കൂടുതല്‍ തെളിവുകള്‍ കണ്ടെടുക്കാനാകൂവെന്നും വിജിലന്‍സ് വൃത്തങ്ങള്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.