തിരുവനന്തപുരം: ചവറ കെ.എം.എം.എല്‍ മഗ്നീഷ്യം ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട് തൊഴില്‍വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടി ടോം ജോസിനും രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോക്ക് റിപ്പോര്‍ട്ട് നല്‍കിയതായി സൂചന. ടോം ജോസ് കെ.എം.എം.എല്‍ എം.ഡിയായിരിക്കെ നടന്ന മഗ്നീഷ്യം ഇടപാടിലൂടെ സര്‍ക്കാറിന് നഷ്ടമുണ്ടായെന്ന കണ്ടത്തെലിനെതുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടറുടെ നീക്കം.
എന്നാല്‍, റിപ്പോര്‍ട്ട് നല്‍കിയത് സംബന്ധിച്ച ഒൗദ്യോഗികവിശദീകരണത്തിന് വിജിലന്‍സ് ഡയറക്ടറോ അഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിയോ തയാറായിട്ടില്ല.
2012-14 കാലത്താണ് കേസിനാസ്പദമായ സംഭവം. ഒരു മെട്രിക് ടണ്‍ മഗ്നീഷ്യം 1.87 കോടി രൂപക്കാണ് കെ.എം.എം.എല്‍ പ്രാദേശികവിപണിയില്‍നിന്ന് വാങ്ങിയിരുന്നത്. ഇതേ ഗുണനിലവാരമുള്ള മഗ്നീഷ്യം വിദേശത്തുനിന്ന് 2.62 കോടി രൂപക്ക് വാങ്ങി. ഇത്തരത്തില്‍ 162 മെട്രിക് ടണ്‍ ഇറക്കുമതി ചെയ്തു. പ്രാദേശികവിപണി ഒഴിവാക്കാന്‍ ടോം ജോസ് ആഗോള ടെന്‍ഡര്‍ വിളിച്ചെന്നും ഇതിനുപിന്നില്‍ അഴിമതിയുണ്ടെന്നുമാണ് വിജിലന്‍സ് കണ്ടത്തെിയത്.
തുടര്‍ന്ന് തിരുവനന്തപുരം വിജിലന്‍സ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് ഒന്നാണ് ടോം ജോസിനെതിരെ എഫ്.ഐ.ആര്‍ ഇട്ടത്. ഇടപാടിലൂടെ ഖജനാവിന് 1.21 കോടി രൂപ നഷ്ടമുണ്ടായെന്ന് അന്വേഷണഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ഉദയകുമാര്‍ കണ്ടത്തെി. ഇതോടൊപ്പം കെ.എം.എം.എല്ലില്‍ നടന്ന പെയിന്‍റിങ് ജോലികളിലും ക്രമക്കേട് കണ്ടത്തെിയെന്നാണ് വിവരം. ഭവാനി ഇറക്ടേഴ്സ് എന്ന സ്ഥാപനത്തിന് പെയിന്‍റടിക്കാന്‍ കരാര്‍ നല്‍കി.
കരാര്‍ തുകയോടൊപ്പം 51 ലക്ഷം രൂപ സേവനനികുതി ഇനത്തില്‍ അധികമായി നല്‍കിയത് ചട്ടവിരുദ്ധമാണെന്നും കണ്ടത്തെി. ഇതിന്‍െറയെല്ലാം അടിസ്ഥാനത്തിലാണ് ഐ.എ.എസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റുകൂടിയായ ടോം ജോസിനെതിരെ നടപടി ആവശ്യപ്പെട്ടത്. അതേസമയം, അനധികൃത സ്വത്ത്സമ്പാദനക്കേസില്‍ ടോം ജോസിനെതിരായ റിപ്പോര്‍ട്ട് വിജിലന്‍സ് വരുംദിവസങ്ങളില്‍ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.