Posted On
date_range Updated On
date_range തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് തിരിച്ച് പിടിച്ചു
തൊടുപുഴ: മൂന്ന് ആഴ്ച മുമ്പ് നഷ്ടമായ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് തിരിച്ച് പിടിച്ചു. പ്രസിഡൻറ് ത െരഞ്ഞെടുപ്പിൽ സി.പി.എം സ്വതന്ത്രൻ സിനോജ് ജോസാണ് വിജയിച്ചത്.
കേരള കോൺഗ്രസിലെ തമ്മിലടിയെ തുടർന്ന് പ്രസിഡൻറ ് തെരഞ്ഞെടുപ്പിൽ നിന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗം പ്രതിനിധി വിട്ടുനിന്നു. ഇതോടെ 13 അംഗ കൗൺസിലിൽ എൽ.ഡി.എഫ്-യു.ഡി.എഫ് അംഗബലം 6 - 6 ആയി. തുടർന്ന് നറുക്കെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുത്തത്.
ജനുവരി ആറിന് യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ എൽ.ഡി.എഫ് പരാജയപ്പെട്ടിരുന്നു. സി.പി.ഐ സ്വതന്ത്രൻ കാലുമാറിയതോടെയാണ് അവിശ്വാസ പ്രമേയം പാസായിരുന്നത്. വിജയത്തോടെ സിനോജ് ജോസ് വീണ്ടും പ്രസിഡൻറായി തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.