കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വരാപ്പുഴയില്‍ ബി.ജെ.പി പ്രഖ്യാപിച്ച ഹര്‍ത്താലിൽ പരക്കെ അക്രമം.പിഞ്ചുകുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുന്നതിന് ദേശീയപാതയിലൂടെ എത്തിയ യുവാവിനെ പ്രവർത്തകർ മർദിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പൊലീസ് നോക്കിനിൽക്കെയാണ് ബി.ജെ.പി പ്രവർത്തകർ അക്രമം നടത്തിയത്. വരാപ്പുഴ ദേവസ്വംപാടം ഷേണായിപറമ്പ് രാമകൃഷ്ണെൻറ മകൻ ശ്രീജിത്താണ് (26) ഇന്നലെ പൊലീസ് കസ്റ്റഡിയിൽ മരിച്ചത്.
രാവിലെ പരീക്ഷ എഴുതാൻ പോയ കുട്ടികളെ പോലും ഹർത്താലനകൂലികൾ കടത്തിവിട്ടില്ല. സ്വകാര്യ ബസുകൾ സർവീസ് നടത്താൻ തുനിഞ്ഞെങ്കിലും സമരക്കാർ ഇടപെട്ട് നിർത്തിവെച്ചു. എറണാകുളം- ഗുരുവായുർ ദേശീയപാത 17ൽ ഗതാഗതം സ്തംഭിച്ചു. കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിരയാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇതുവരെ ബി.ജെ.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കാൻ തയാറായിട്ടില്ല. ഇതിനിടെ വരാപ്പുഴ പൊലീസ് സ്റ്റേഷനിലേക്ക് ബി.ജെ.പി പ്രവർത്തകർ മാർച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം, മൃതദേഹത്തിന്‍റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാകാനിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും.
വെള്ളിയാഴ്ച രാത്രിയോടെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ പൊലീസ് മർദനത്തെത്തുടർന്നാണ് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്തരികാവയവങ്ങൾക്ക് ഗുരുതര ക്ഷതമേറ്റിരുന്ന ശ്രീജിത്തിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ദേവസ്വംപാടം കുളമ്പുകണ്ടം വീട്ടിൽ വാസുദേവൻ തൂങ്ങിമരിച്ച സംഭവത്തിൽ പത്താംപ്രതിയാണ് ശ്രീജിത്ത്.
വെള്ളിയാഴ്ച രാത്രിയോടെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ പൊലീസ് മർദനത്തെത്തുടർന്നാണ് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്തരികാവയവങ്ങൾക്ക് ഗുരുതര ക്ഷതമേറ്റിരുന്ന ശ്രീജിത്തിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ദേവസ്വംപാടം കുളമ്പുകണ്ടം വീട്ടിൽ വാസുദേവൻ തൂങ്ങിമരിച്ച സംഭവത്തിൽ പത്താംപ്രതിയാണ് ശ്രീജിത്ത്.
വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് മഫ്തിവേഷത്തിലെത്തിയ പൊലീസ് സംഘം വീട്ടിൽനിന്ന് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഭാര്യയും മാതാവും കാര്യം അന്വേഷിച്ചപ്പോൾ െപാലീസാണെന്നായിരുന്നു മറുപടി. തുടർന്ന് ഇരുവരും പുറത്തേക്കിറങ്ങിചെല്ലുമ്പോൾ സംഘം റോഡിലിട്ട് ശ്രീജിത്തിനെ മർദിക്കുകയായിരുന്നു. ഇരുവരും ബഹളംവെച്ചതോടെ പൊലീസ് ജീപ്പിലിട്ട് കൊണ്ടുപോയി. ശനിയാഴ്ച മറ്റുപ്രതികൾക്കൊപ്പം റിമാൻഡ് ചെയ്യാൻ മജിസ്ട്രേറ്റിന് മുന്നിലെത്തിച്ചെങ്കിലും സമയം കഴിഞ്ഞതിനാൽ നിരസിച്ചു. തുടർന്ന് വരാപ്പുഴ ജയിലിലേക്ക് കൊണ്ടുപോകുകയായിരുന്നു.
വയറുവേദന ഉള്ളതായി ശ്രീജിത്ത് അറിയിച്ചെങ്കിലും പൊലീസ് ഗൗരവത്തിലെടുത്തില്ല. വേദന അസഹനീയമായ സ്ഥിതിയിൽ പുലർച്ച രണ്ടരയോടെയാണ് ശ്രീജിത്തിനെ പൊലീസ് കളമശ്ശേരി മെഡിക്കൽ കോളജിലെത്തിച്ചത്. ഇവിടെ പ്രാഥമിക ചികിത്സക്കുശേഷം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ആരോഗ്യസ്ഥിതി മോശമായതോടെ 3.45ഓടെ വിദഗ്ധ ചികിത്സക്ക് ചേരാനല്ലൂരിലെ ആസ്റ്റർ മെഡ്സിറ്റിയിലേക്ക് മാറ്റി. ചെറുകുടലിന് ഉൾപ്പെടെ സാരമായി പരിക്കേറ്റെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ശനിയാഴ്ച രാവിലെ ഒമ്പതോടെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. എന്നാൽ, ബോധം വീണ്ടെടുക്കാനായില്ല.
പൊലീസ് ശ്രീജിത്തിനെ ക്രൂരമായി മർദിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. വയറുവേദനയാണെന്ന് അറിയിച്ചിട്ടും യഥാസമയം ആശുപത്രിയിലെത്തിക്കാൻ തയാറായില്ല. കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടിട്ടും കൊടുത്തില്ലെന്നും ശ്രീജിത്തിെൻറ ഭാര്യയും മാതാവും പറഞ്ഞു. മൊഴി രേഖപ്പെടുത്താൻ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തിയെങ്കിലും ശ്രീജിത്ത് അബോധാവസ്ഥയിലായതിനാൽ സാധിച്ചില്ല. അതേസമയം, ആശുപത്രിയിലെത്തിയ മനുഷ്യാവകാശ കമീഷൻ ശ്രീജിത്തിെൻറ ഭാര്യ, ആശുപത്രി അധികൃതർ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ ഇൻക്വസ്റ്റ് പൂർത്തിയാക്കി എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്തശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അഖിലയാണ് ശ്രീജിത്തിെൻറ ഭാര്യ. മകൾ മൂന്നു വയസ്സുള്ള ആര്യനന്ദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.