ക​ല്ല് വെ​ക്കു​ന്ന സ്ഥ​ലം വൃത്തത്തിൽ 

കുറ്റിപ്പുറത്ത് റെയിൽ പാളത്തിൽ കല്ല് വെക്കുന്നത് പതിവാകുന്നു

കുറ്റിപ്പുറം: റെയിൽവേ പാളത്തിൽ കല്ല് വെക്കുന്നത് പതിവാകുന്നു. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽനിന്ന് 100 മീറ്റർ അകലെ ഷൊർണൂർ ഭാഗത്തേക്ക് പാളം മാറുന്നതിനിടയിലാണ് കല്ല് വെക്കുന്നത്.

ഇതോടെ സിഗ്നൽ ലഭിക്കാത്ത തടസ്സം നേരിടുന്നത് പതിവാണ്. എറണാകുളം-നിസാമദ്ദീൻ മംഗള എക്സ്പ്രസ് കടന്നുപോകുന്നതിന് തൊട്ടുമുമ്പ് വൈകീട്ട് മൂന്നിനാണ് സംഭവം നടക്കാറുള്ളത്. നിരന്തരം കല്ല് വെക്കുന്നതിനെത്തുടർന്ന് നിരീക്ഷണം ശക്തമാക്കിയതോടെ കുറച്ചുനാൾ സംഭവം ഉണ്ടായിരുന്നില്ല.

എന്നാൽ, ഒരു ഇടവേളക്കുശേഷം സംഭവം ആവർത്തിക്കുന്നതിൽ ദുരുഹതയുണ്ട്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ കല്ല് വെച്ചതിനെത്തുടർന്ന് സിഗ്നൽ തടസ്സപ്പെട്ടിരുന്നു.

ജീവനക്കാർ എത്തി കല്ല് നീക്കിയതിനെത്തുടർന്ന് തിരൂരിൽനിന്ന് റെയിൽവേ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബുധനാഴ്ച രാവിലെ കുറ്റിപ്പുറം പൊലീസും പരിശോധന നടത്തി. എന്തെങ്കിലും അട്ടിമറി ശ്രമമാണോ എന്ന് അന്വേഷിച്ചുവരുകയാണ്.

Tags:    
News Summary - to lay stones on the railway tracks at kuttippuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.