കാർഷിക നിയമത്തിനെതിരെ ടി.എൻ പ്രതാപൻ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: വിവാദ കാർഷിക ബില്ലുകളിൽ രാഷ്​ട്രപതി ഒപ്പുവെച്ചതിനു പിന്നാലെ, നിയമം അസാധുവാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ടി.എൻ. പ്രതാപൻ എം.പി സുപ്രീംകോടതിയിൽ. നിയമത്തിലെ വിവിധ വ്യവസ്​ഥകളുടെ ഭരണഘടന സാധുതയാണ്​ ഹരജിയിൽ ചോദ്യംചെയ്യുന്നത്​. തുല്യത, വിവേചന രാഹിത്യം, ജീവിക്കാനുള്ള സ്വാതന്ത്ര്യം എന്നിവ മുൻനിർത്തിയുള്ള 14,15, 21 ഭരണഘടന അനു​േഛദങ്ങളുടെ ലംഘനമാണ്​ കേ​​ന്ദ്ര നിയമമെന്ന്​ ഹരജിയിൽ കുറ്റപ്പെടുത്തി.

കാർഷികോൽപന്ന വിപണന സമിതി (എ.പി.എം.സി) കർഷകർക്ക്​ സംരക്ഷണ കവചമായി നിന്നില്ലെങ്കിൽ, ബഹുരാഷ്​ട്ര കമ്പനികളുടെ കോർപറേറ്റ്​ ആർത്തി വിപണി കീഴടക്കും. കൃഷി ജീവനോപാധിയാക്കിയ ദരിദ്രരുടെ ദുഃസ്​ഥിതി കാര്യമാക്കാതെ ലാഭേഛയോടെ പ്രവർത്തിക്കുന്നവരാണ്​ കോർ​പറേറ്റുകൾ. കർഷകർക്ക്​ മിനിമം താങ്ങുവിലയെങ്കിലും ഉറപ്പുനൽകി ചൂഷണം കുറച്ചുനിർത്തുന്നത്​ എ.പി.എം.സിയുടെ സാന്നിധ്യമാണ്​.

വേണ്ടത്ര ചർച്ചയില്ലാതെ തിരക്കിട്ടാണ്​ ബില്ലുകൾ പാസാക്കിയത്​. നിലവിലെ രൂപത്തിൽ നിയമവ്യവസ്​ഥകൾ നടപ്പാക്കിയാൽ കർഷക സമൂഹത്തി​െൻറ നാശത്തിൽ ചെന്നെത്തും. അനിയന്ത്രിതമായ സമാന്തര വിപണികൾ ചൂഷണത്തിന്​ തുറക്കപ്പെടും. കോർപറേറ്റുകളും വട്ടിപ്പണക്കാരും വിപണി നിയന്ത്രിക്കുമെന്നും​ ഹരജിയിൽ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.