തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ശശി തരൂരിനെ സി.പി.എം സ്വാഗതം ചെയ്യുമെന്ന സൂചനകൾ നൽകി ഡോ. ടി.എം. തോമസ് ഐസക്. കോൺഗ്രസ് വിട്ടാൽ ശശി തരൂർ അനാഥമാകില്ലെന്ന് ഐസക് പറഞ്ഞു. ഇത്രയും കാലം തരൂർ കോൺഗ്രസ്സിൽ തുടർന്നതാണ് അത്ഭുതം. തരൂർ രാഷ്ട്രീയ നിലപാട് വ്യക്തമാക്കട്ടെ. കോൺഗ്രസിൽ നിന്ന് വന്ന പലരെയും സി.പി.എം സ്വീകരിച്ചിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.
കോണ്‍ഗ്രസിന് തന്‍റെ സേവനം ആവശ്യമില്ലെങ്കില്‍ മറ്റ് വഴികളുണ്ടെന്നാണ് 'ദി ഇന്ത്യൻ എക്സ്പ്രസി'ന് നൽകിയ അഭിമുഖത്തിൽ ശശി തരൂര്‍ എം.പി പറഞ്ഞത്. സ്വതന്ത്രമായി അഭിപ്രായം പറയാനുളള തന്റെ അവകാശത്തെ ജനം അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നാല് തവണ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത് എന്നും ശശി തരൂർ പറഞ്ഞിരുന്നു.
ശശി തരൂരിന് പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രംഗത്തെത്തിയിരുന്നു. കൃത്യമായ നിലപാട് സ്വീകരിക്കാൻ കഴിയുന്ന നേതാവാണ് തരൂർ എന്നും അദ്ദേഹത്തെ വിലകുറച്ച് കാണേണ്ട കാര്യമില്ലെന്നുമായിരുന്നു എം.വി. ഗോവിന്ദന്‍റെ പ്രതികരണം.
അതേസമയം, തരൂർ ചിന്തിക്കുന്ന മനുഷ്യനെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. യാഥാർഥ്യം വിളിച്ചു പറഞ്ഞതിന് തരൂരിനെ വളഞ്ഞിട്ട് ആക്രമിക്കുന്നു. തരൂർ ക്വാളിറ്റിയുള്ള നേതാവാണെന്നും അതിനാലാണ് പറഞ്ഞ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതെന്നും ശശി തരൂരിന് അനാഥത്വം ഉണ്ടാകില്ലെന്നും ജയരാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.